Connect with us

Kerala

വാഴക്കാട് ചാലിയാറില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി മുങ്ങിമരിച്ചു

കുട്ടിയെ ഉടന്‍ തന്നെ വാഴക്കാട് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Published

|

Last Updated

മലപ്പുറം| പ്ലസ് വണ്‍ വിദ്യാര്‍ഥിനി മുങ്ങിമരിച്ചു. വാഴക്കാട് ചാലിയാറിലാണ് സംഭവം.വെട്ടത്തൂര്‍ സ്വദേശി വളച്ചട്ടിയില്‍ സന ഫാത്തിമ ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെ മുട്ടിങ്ങല്‍ കടവിലാണ് അപകടം ഉണ്ടായത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് പിന്നീട് നടത്തിയ തിരച്ചിലിലാണ് പുഴയില്‍ സനയെ കണ്ടെത്തിയത്.

കുട്ടിയെ ഉടന്‍ തന്നെ വാഴക്കാട് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.