Connect with us

Kerala

കോഴിക്കോടും കണ്ണൂരിലും എറണാകുളത്തുമായി വന്‍ ലഹരി മരുന്ന് വേട്ട

കോഴിക്കോട് പാലാഴിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും 30ഗ്രാം എംഡിഎംഎയും 35 എല്‍എസ് ഡി സ്റ്റാമ്പുകളുമാണ് പിടികൂടിയത്

Published

|

Last Updated

കോഴിക്കോട് |  കണ്ണൂരിലും കോഴിക്കോടുമായി വന്‍ ലഹരി മരുന്ന് വേട്ട. കണ്ണൂര്‍ പനയത്താം പറമ്പില്‍ 7 കിലോ കഞ്ചാവുമായി പാലയോട് സ്വദേശി താഴെ വീട്ടില്‍ അഷ്‌റഫ് പിടിയിലായി. ചാലോട്, മട്ടന്നൂര്‍ ഭാഗങ്ങളില്‍ വില്‍പ്പനക്കാര്‍ക്ക് കഞ്ചാവ് എത്തിച്ച് കൊടുക്കുന്ന ആളാണ് അഷ്‌റഫ് എന്ന് എക്‌സൈസ് പറഞ്ഞു.

കോഴിക്കോട് പാലാഴിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും 30ഗ്രാം എംഡിഎംഎയും 35 എല്‍എസ് ഡി സ്റ്റാമ്പുകളുമാണ് പിടികൂടിയത്. ഡാന്‍സാഫും ചേവായൂര്‍ പൊലീസും ചേര്‍ന്നാണ് അപ്പാര്‍ട്ട്‌മെന്റില്‍ പരിശോധന നടത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

കൊച്ചിയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ഹെറോയിന്‍ വില്പന നടത്തുന്ന അസം സ്വദേശി എക്‌സൈസിന്റെ പിടിയിലായി. പത്ത് ലക്ഷം രൂപ വില വരുന്ന നാല്പത് ഗ്രാം ബ്രൌണ്‍ ഷുഗര്‍ ഇയാളില്‍ നിന്ന് കണ്ടെടുത്തു.