Connect with us

Kerala

കനോലി കനാലില്‍ പെരുമ്പാമ്പിന്‍ക്കൂട്ടത്തെ കണ്ടെത്തി

ഫോറസ്റ്റ് അധികൃതർ എത്തി ഒരു പാമ്പിനെ പിടികൂടി കാട്ടിൽ വിട്ടു. മറ്റു പാമ്പുകൾക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

Published

|

Last Updated

കോഴിക്കോട് | കനോലി കനാലില്‍ പെരുമ്പാമ്പിന്‍ക്കൂട്ടത്തെ കണ്ടെത്തി. കാരപ്പറമ്പിന് സമീപമാണ് കനാലിൽ അഞ്ച് പാമ്പുകളെ കണ്ടത്. ഫോറസ്റ്റ് അധികൃതർ എത്തി ഒരു പാമ്പിനെ പിടികൂടി കാട്ടിൽ വിട്ടു. മറ്റു പാമ്പുകൾക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇവ ഒഴിക്കിൽപെട്ടിരിക്കുമെന്നാണ് നിഗമനം.

ഈ പ്രദേശത്ത് പാമ്പുകളെ കണ്ടെത്തുക പതിവാണെങ്കിലും പെരുമ്പാമ്പുകൾ കൂട്ടത്തോടെ കാണപ്പെടുന്നത് ആദ്യമാണെന്ന് പ്രദേശവാസികൾ പറയുന്നു. പാമ്പുകളെ കാണാനായി നിരവധി പേർ ഇവിടെ തടിച്ചുകൂടിയിരുന്നു.