Connect with us

Kerala

ഗേറ്റ് ദേഹത്ത് വീണ് നാല് വയസുകാരന് ദാരുണാന്ത്യം

വീടിന്റെ മുറ്റത്ത് മുഹമ്മദ് ഐബക് കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ ഗേറ്റ് തകര്‍ന്ന് ദേഹത്തേക്ക് വീഴുകയായിരുന്നു.

Published

|

Last Updated

മലപ്പുറം|മലപ്പുറം കൊണ്ടോട്ടിയില്‍ കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണ് നാല് വയസുകാരന്‍ മരിച്ചു. ഓമാനൂര്‍ സ്വദേശി ഷിഹാബുദ്ദീന്റെ മകന്‍ മുഹമ്മദ് ഐബക് ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവമുണ്ടായത്.

വീടിന്റെ മുറ്റത്ത് മുഹമ്മദ് ഐബക് കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ ഗേറ്റ് തകര്‍ന്ന് ദേഹത്തേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികളുടെ നിലവിളി കേട്ട് വീട്ടുകാരും നാട്ടുകാരും ഓടിയെത്തി. കുട്ടിയെ ആദ്യം സ്വകാര്യ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

 

 

 

Latest