Connect with us

Covid19

ഓക്‌സിജന്‍ ദൗര്‍ലഭ്യതയുടെ പേരില്‍ ആകെ ഒരു മരണമാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് കേന്ദ്രം; അതും സംശയാസ്പദ മരണം

Published

|

Last Updated

ന്യൂഡല്‍ഹി | ഓക്‌സിജന്‍ ദൗര്‍ലഭ്യത്തിന്റെ പേരില്‍ ആകെ ഒരു സംസ്ഥാനമാണ് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തതെന്ന് കേന്ദ്ര സര്‍ക്കാര്‍. അതും സംശയാസ്പദ മരണമാണെന്നും കേന്ദ്ര ആരോഗ്യ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. മറ്റൊരു സംസ്ഥാനവും ഇങ്ങനെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഓക്‌സിജന്‍ ദൗര്‍ലഭ്യത്തിന്റെ പേരിലുള്ള മരണങ്ങളെ സംബന്ധിച്ച് വിവരം നല്‍കാന്‍ എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിരുന്നു. പാര്‍ലിമെന്റില്‍ ചോദ്യം ഉയര്‍ന്ന വേളയിലായിരുന്നു ഇത്. ഇതുവരെ ഒരു സംസ്ഥാനം മാത്രമാണ് ഓക്‌സിജന്റെ ദൗര്‍ലഭ്യം കാരണം ഒരു മരണം നടന്നതായി സംശയിക്കുന്നുവെന്ന് റിപ്പോര്‍ട്ട് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യം അറിയിച്ചത് ഏത് സംസ്ഥാനമാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ഈ വര്‍ഷമാദ്യമുണ്ടായ രണ്ടാം കൊവിഡ് തരംഗ സമയത്ത് തന്നെ ഇത്തരം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിരുന്നു. ആകെ 13 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമാണ് ഇതിനോട് പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Latest