Connect with us

Kannur

പൊതുമുതല്‍ നശിപ്പിച്ച കേസ്; ഇ ബുള്‍ജെറ്റ് വ്‌ളോഗര്‍ സഹോദരങ്ങള്‍ക്ക് സോപാധിക ജാമ്യം

Published

|

Last Updated

കണ്ണൂര്‍ | പൊതുമുതല്‍ നശിപ്പിച്ചതുള്‍പ്പെടെ പത്തിലധികം വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത ഇ ബുള്‍ ജെറ്റ് വ്ളോഗര്‍ സഹോദരങ്ങള്‍ക്ക് സോപാധിക ജാമ്യം. യൂട്യൂബര്‍മാരായ എബിന്‍, ലിബിന്‍ എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. പൊതുമുതല്‍ നശിപ്പിച്ചതിന് 3,500 രൂപ വീതം കെട്ടിവയ്ക്കുകയും 25,000 രൂപയുടെ രണ്ട് ആള്‍ ജാമ്യവും വേണം. ആര്‍ ടി ഒ ഓഫീസിലുണ്ടായ നാശനഷ്ടങ്ങളുടെ തുക കെട്ടിവയ്ക്കാന്‍ തയ്യാറാണെന്ന് പ്രതികള്‍ ജാമ്യ ഹരജിയില്‍ വ്യക്തമാക്കിയിരുന്നു.

ആര്‍ ടി ഒ ഓഫീസിലുണ്ടായ നാശനഷ്ടങ്ങളുടെ കണക്ക് അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടു. യൂട്യൂബര്‍മാരുടെ “നെപ്പോളിയന്‍” എന്ന് പേരിട്ട വിവാദ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി. മോട്ടോര്‍ വാഹന വകുപ്പ് നിയമത്തിലെ സെക്ഷന്‍ 53 (1 ഇ) പ്രകാരമാണ് അപകടരമായ രീതിയില്‍ വാഹനമോടിച്ചതിനും റോഡ് നിയമങ്ങള്‍ പാലിക്കാത്തിനും നടപടി സ്വീകരിച്ചത്. പൊതുമുതല്‍ നശിപ്പിക്കുകയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തുകയും ചെയ്തവര്‍ക്ക് ജാമ്യം നല്‍കുന്നത് നല്ല സന്ദേശമാകില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

Latest