Connect with us

Oddnews

പാക് ബാലന്‍ വഴക്കുണ്ടാക്കി വീടുവിട്ടിറങ്ങി; അതിര്‍ത്തി കടന്നെത്തിയത് ഇന്ത്യയില്‍

Published

|

Last Updated

ബുജ് | വീട്ടുകാരുമായി വഴക്കുണ്ടാക്കിയ പാക്കിസ്ഥാന്‍ സ്വദേശിയായ കൗമാരക്കാരന്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തി. ഗുജറാത്തിലെ കച്ച് ജില്ലയിലെ ഖാവ്ദ അതിര്‍ത്തിക്ക് സമീപത്തു നിന്ന് പതിനഞ്ചുകാരനായ പാക് സ്വദേശിയെ അതിര്‍ത്തി സുരക്ഷാ സേനാ പിടികൂടുകയായിരുന്നു. അതിര്‍ത്തിയിലെ പില്ലര്‍ നമ്പര്‍ 1,099 ന് സമീപം വേലി മുറിച്ചുകടന്നാണ് ഞായറാഴ്ച രാവിലെ 11 ഓടെ കുട്ടി ഇന്ത്യയിലെത്തിയത്.

പാക്കിസ്ഥാനിലെ താര്‍പാര്‍ക്കര്‍ ജില്ലയിലെ സിന്ധ് സാഹിചോക്ക് സ്വദേശിയാണ് കൗമാരക്കാരന്‍. ബി എസ് എഫ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍, കുട്ടി കുടുംബാംഗങ്ങളുമായി വഴക്കുണ്ടാക്കി വീട്ടില്‍ നിന്നിറങ്ങിയതാണെന്ന് കണ്ടെത്തി. ചോദ്യം ചെയ്യലില്‍ കുട്ടി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഖാവ്ദ ഗ്രാമത്തിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷം ബി എസ് എഫ് ഉദ്യോഗസ്ഥര്‍ കുട്ടിയെ ഖാവ്ദ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു.

Latest