Connect with us

Covid19

നിലവിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ബദല്‍ മാര്‍ഗം സര്‍ക്കാര്‍ ആലോചിക്കുന്നു

Published

|

Last Updated

തിരുവനന്തപുരം |  മാസങ്ങളായി ലോക്ക്ഡൗണ്‍ അടിസ്ഥാനത്തില്‍ പല നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടും കൊവിഡ് കേസുകള്‍ കുറയാത്തതില്‍ ആശങ്ക പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് ചേര്‍ന്ന അവലോകന യോഗത്തില്‍ ടി പി ആര്‍ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ക്ക് പകരം മറ്റ് ശാസ്ത്രീയ മാര്‍ഗങ്ങള്‍ ആലോചിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

ബുധനാഴ്ചക്കകം തീരുമാനം അറിയിക്കാനാണ് മുഖ്യമന്ത്രി വിദഗ്ദ സംഘത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അടച്ചിട്ട് ഇനിയും മുന്നോട്ട് പോകാനാകില്ലെന്ന നിലപാടിലാണ് സര്‍ക്കാറുള്ളത്. ഒന്നാം തരംഗത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ നടപ്പിലാക്കിയ മൈക്രോ കണ്ടൈന്‍മെന്റ് രീതി പ്രാബല്യത്തില്‍ കൊണ്ടുവരാനും പ്രാദേശിക തലത്തില്‍ നിയന്ത്രണം ശക്തമാക്കി രോഗവ്യാപനം പിടിച്ചുനിര്‍ത്താനുമാണ് ആലോചന.

രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും രോഗവ്യാപനം നിയന്ത്രണത്തിലായിട്ടും കേരളത്തില്‍ വ്യാപന തോത് കുറഞ്ഞിട്ടില്ല. ഇപ്പോള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നപ്രതിദിനകേസുകളില്‍ 50 ശതമാനത്തോളം കേരളത്തിലാണെന്ന് കേന്ദ്രവും ചൂണ്ടിക്കാണിച്ചിരുന്നു. അശാസ്ത്രീയമായ ലോക്ഡൗണ്‍ ഇളവുകളാണ് രോഗവ്യാപനത്തിന് കാരണമെന്നും ഇതിന് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുംകേന്ദ്രം സംസ്ഥാനത്തിന് അയച്ച കത്തില്‍ പറയുന്നു. കടകള്‍ പൂര്‍ണമായും തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികള്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.

Latest