Connect with us

International

ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ജ്യോതിശാസ്ത്രജ്ഞയായി ഏഴ് വയസ്സുകാരി നിക്കോള്‍

Published

|

Last Updated

റിയോ ഡി ജനീറോ | ജ്യോതിശാസ്ത്ര രംഗത്തോട്  താത്പര്യമുള്ള ഏഴ് വയസ്സുള്ള ബ്രസീലിയന്‍ പെണ്‍കുട്ടി  നാസ പറയുന്ന ഏഴ് ഛിന്നഗ്രഹങ്ങളെ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. നിക്കോള്‍ ഒലിവിയേര എന്നാണ് ഈ മിടുക്കിയുടെ പേര്. ഇതോടെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജ്യോതിശാസ്ത്രജ്ഞയായി നിക്കോളിനെ തിരഞ്ഞെടുത്തു. രണ്ട് വയസ്സുള്ളപ്പോഴാണ് ബഹിരാകാശത്തോടും ജ്യോതിശാസ്ത്രത്തോടുമുള്ള താത്പര്യം തുടങ്ങിയത്.

“അസ്റ്റീറോയ്ഡ് ഹണ്ട്” എന്ന സിറ്റിസണ്‍ ശാസ്ത്ര പരിപാടിയില്‍ നിക്കോള്‍ പങ്കെടുത്തിട്ടുണ്ട്. ഇന്റര്‍നാഷണല്‍ ആസ്‌ട്രോണമിക്കല്‍ സെര്‍ച്ച് കൊളാബറേഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചാണ് ഈ നേട്ടം കൈവരിച്ചത്. ബ്രസീലിയന്‍ സയന്‍സ്, ടെക്‌നോളജി, ഇന്നോവേഷന്‍ മന്ത്രാലയം അസ്‌ട്രോണമിയും എയറോനോട്ടിക്‌സും എന്ന വിഷയത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര സെമിനാറില്‍ ഒരു പ്രഭാഷണം നടത്താന്‍ നിക്കോളിനെ ക്ഷണിച്ചിരുന്നു.

കുഞ്ഞുപ്രായത്തില്‍ തന്നെ  നഗരത്തിലെ സ്‌കൂളുകളില്‍ പ്രഭാഷണങ്ങള്‍ നടത്താന്‍ പോകാറുണ്ട്. അലാഗോസ് ആസ്‌ട്രോണമിക്കല്‍ സ്റ്റഡീസ് സെന്റര്‍, സെന്‍ട്രോ ഡി എസ്റ്റുഡോസ് ആസ്‌ട്രോണാമിക്കോ ഡി അലാഗോസ് എന്നിവിടങ്ങളിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് നിക്കോള്‍.

Latest