Achievements
പ്ലസ് ടു പരീക്ഷാഫലം: ഐഫര്‍ അക്കാദമിക്ക് മികച്ച നേട്ടം
മടവൂര്‍ | ഈ വര്‍ഷത്തെ പ്ലസ്ടു പരീക്ഷയില്‍ മടവൂര്‍ സി എം സെന്റര്‍ അക്കാദമിക് മികച്ച വിജയം. പരീക്ഷയെഴുതിയ 12 പേരില്‍ ആറു പേര്‍ക്ക് മുഴുവന്‍ വിഷയത്തിലും എ പ്ലസ് ലഭിച്ചു. രണ്ടു വിദ്യാര്‍ഥികള്‍ പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടി.
വിജയികളെ സി എം സെന്റര്‍ ജനറല്‍ സെക്രട്ടറി ടി കെ അബ്ദുർറഹ്മാന്‍ ബാഖവി, മാനേജര്‍ മുസ്തഫ സഖാഫി മരഞ്ചാട്ടി, ഡയറക്ടര്‍ ടി കെ സൈനുദ്ദീന്‍, ഐഫര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷംസുദ്ദീന്‍ രാമല്ലൂര്‍, ഡയറക്ടര്‍മാരായ ഡോ. സിറാജ് എം എം, ഡോ.മുഹമ്മദ് റാഫി, അബ്ദുല്‍ ജമാല്‍ കെ കെ അനുമോദിച്ചു.







