Connect with us

First Gear

ഐഡി.ബസ് ഇലക്ട്രിക് വാന്‍ ഉടന്‍ പുറത്തിറക്കും: ഫോക്സ്വാഗണ്‍

Published

|

Last Updated

ഫോക്‌സ്‌വാഗണ്‍ ഐഡി.ബസ് ഇലക്ട്രിക് വാന്‍ മൈക്രോബസിനെ പൂര്‍ണ ഇലക്ട്രിക് രൂപത്തില്‍ കൊണ്ടുവരാന്‍ ലക്ഷ്യമിടുകയാണ് കമ്പനി. ഇലക്ട്രിക് വാന്‍ മൂന്ന് വ്യത്യസ്ത മോഡലുകളിലാണ് വിപണിയിലെത്തുക. പാസഞ്ചര്‍, റൈഡ് പൂളിംഗ്, റൈഡ്-ഹെയ്‌ലിംഗ് വേരിയന്റുകളായിരിക്കും പുറത്തിറങ്ങുക. ആറ് സീറ്റുകള്‍ വാഹനത്തിലുണ്ടാകും. ഓരോ യാത്രക്കാരനും പ്രത്യേക ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ ഉണ്ടായിരിക്കും. യു എസ് വിപണിയില്‍ വാഹനത്തിന് നാല് സീറ്റുള്ള കോണ്‍ഫിഗറേഷന്‍ ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. ഇത് റൈഡ്-ഹെയ്‌ലിംഗ് മോഡലാണ്. ഫോക്‌സ്‌വാഗണ്‍ ഐഡിയുടെ കൊമേഷ്യല്‍ വേരിയന്റ് പാഴ്‌സല്‍, ഗുഡ്സ് ഡെലിവറി കമ്പനികളെ ലക്ഷ്യംവക്കുന്നതാണ്.

ഫോക്‌സ്‌വാഗണ്‍ ഐഡിയുടെ മൂന്ന് വേരിയന്റുകളിലും ബസ് ഇലക്ട്രിക് വാനിന് ലെവല്‍-4 ഓട്ടോണമസ് ഡ്രൈവിംഗ് സിസ്റ്റമാണ് ലഭിക്കുക. ജര്‍മന്‍ ഓട്ടോമൊബൈല്‍ ബ്രാന്‍ഡില്‍ നിന്നുള്ള ഒരു പ്രധാന മോഡലാകാന്‍ ഫോക്‌സ്‌വാഗണ്‍ ഐഡി.ബസ് ഒരുങ്ങുകയാണെന്ന് കമ്പനി അറിയിച്ചു. ഐഡി.ബസിന്റെ ലെവല്‍-4 ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യ ഡ്രൈവറിന്റെ ആവശ്യകത ഇല്ലാതാക്കുന്നതാണ്. ഫോക്‌സ്‌വാഗണ്‍ ഐഡിയുടെ പവര്‍ സ്രോതസ്സ് 48 കെഡബ്ല്യുഎച്ച് മുതല്‍ 111 കെഡബ്ല്യുഎച്ച് വരെ ബാറ്ററി പായ്ക്കുകളാണ്. നിര്‍മാതാക്കള്‍ അടുത്ത വര്‍ഷം മുതല്‍ യൂറോപ്യന്‍ വിപണിയില്‍ ഐഡി.ബസ് ഇലക്ട്രിക് വാന്‍ വില്‍പനയ്ക്കെത്തിക്കും. യു എസ് വിപണിയില്‍ 2023 മുതല്‍ വാഹനം വില്‍പനയ്ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Latest