Connect with us

First Gear

ഇലക്ട്രിക് വാഹന വിപണിയില്‍ ഡീലര്‍ഷിപ്പ് വര്‍ധിപ്പിച്ച് ആംപിയര്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചതോടെ വില്‍പന കൂട്ടാനുള്ള തയാറെടുപ്പിലാണ് ആംപിയര്‍ ഇലക്ട്രിക്. ഇന്ത്യയിലുടനീളം ഷോറൂമുകള്‍ 500 ടച്ച് പോയിന്റുകളിലേക്ക് വ്യാപിപ്പിച്ചതായി കമ്പനി അറിയിച്ചു. ഇലക്ട്രിക് സ്‌കൂട്ടറിനായി 350 ഷോറൂമുകളും ഇലക്ട്രിക് ത്രീ വീലറുകള്‍ക്കായി 165 ടച്ച് പോയിന്റുകളും കമ്പനി സജ്ജമാക്കിയിട്ടുണ്ട്. വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റാന്‍ രാജ്യത്തിന്റെ ഡീലര്‍ഷിപ്പുകളുടെ എണ്ണം ഇനിയും വര്‍ധിപ്പിക്കുമെന്ന് ആംപിയര്‍ വ്യക്തമാക്കി.

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ദീര്‍ഘദൂരം, ഭാരം കുറഞ്ഞ പോര്‍ട്ടബിള്‍ ലിഥിയം അയേണ്‍ ബാറ്ററികള്‍, കുറഞ്ഞ പ്രവര്‍ത്തന ചെലവ് 15 പൈസ/കിലോമീറ്റര്‍, വാറന്റി എന്നിവയാണ് കമ്പനി അവകാശപ്പെടുന്നത്. ബ്രാന്‍ഡിന്റെ മുന്‍നിര മോഡലായ ആംപിയര്‍ മാഗ്‌നസ് പ്രോയ്ക്ക് ഇപ്പോള്‍ 65,990 രൂപയാണ് എക്‌സ്‌ഷോറൂം വില. പഴയ വിലയില്‍ നിന്നും 9,000 രൂപ കമ്പനി വെട്ടിക്കുറച്ചിട്ടുണ്ട്.

Latest