Connect with us

National

ലെഫ്.ഗവര്‍ണറുടെ നീക്കം ഡല്‍ഹി ജനതയെ അപമാനിക്കുന്നതെന്ന് മുഖ്യമന്ത്രി കെജ്രിവാള്‍

Published

|

Last Updated

ന്യൂഡല്‍ഹി | ലെഫ്.ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ പുതിയ നീക്കം ഡല്‍ഹി ജനതയെ അപമാനിക്കുന്നതാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കേന്ദ്ര സര്‍ക്കാറിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കെതിരായ കേസുകള്‍ക്ക് വേണ്ടി അഭിഭാഷക പാനല്‍ രൂപവത്കരിക്കാനുള്ള ഡല്‍ഹി സര്‍ക്കാറിന്റെ തീരുമാനം തിരസ്‌കരിച്ചതാണ് കെജ്രിവാളിന്റെ വിമര്‍ശനത്തിന് കാരണം.

ഡല്‍ഹി മന്ത്രിസഭയെടുത്ത തീരുമാനങ്ങള്‍ മറികടക്കുന്നത് ഇവിടുത്തെ ജനതയെ അപമാനിക്കുന്നതാണെന്ന് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. ബി ജെ പിയെ പരാജയപ്പെടുത്തി ചരിത്ര ഭൂരിപക്ഷത്തോടെയാണ് ഡല്‍ഹി ജനത എ എ പി സര്‍ക്കാറിനെ തിരഞ്ഞെടുത്തത്. ബി ജെ പി രാജ്യം ഭരിക്കട്ടെ, ഡല്‍ഹി ഭരിക്കാന്‍ എ എ പിയെ അനുവദിക്കൂയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

സര്‍ക്കാറിന്റെ ദൈനംദിന ജോലികളില്‍ ഗവര്‍ണര്‍ ഇടപെടുന്നത് ഡല്‍ഹിയിലെ ജനങ്ങളെ അപമാനിക്കുന്നതാണ്. ബി ജെ പി ജനാധിപത്യത്തെ മാനിക്കണമെന്നും കെജ്രിവാള്‍ കുറിച്ചു. ഡല്‍ഹി സര്‍ക്കാര്‍ നല്‍കിയ പട്ടിക നിരാകരിച്ച ലെഫ്.ഗവര്‍ണര്‍, ഡല്‍ഹി പോലീസ് നല്‍കിയ പട്ടികയാണ് അംഗീകരിച്ചത്.

---- facebook comment plugin here -----

Latest