Connect with us

National

ജമ്മുവില്‍ ഐ എ എസ് ഉദ്യോഗസ്ഥന്റെ വസതിയിലടക്കം സി ബി ഐ റെയ്ഡ്

Published

|

Last Updated

ശ്രീനഗര്‍  | മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥന്റെ വസതിയിലടക്കം ജമ്മുവില്‍ 22 ഇടങ്ങളില്‍ സി ബി ഐ റെയ്ഡ്. നിയമവിരുദ്ധമായി തോക്കുകള്‍ക്ക് ലൈസന്‍സ് നല്‍കിയ കേസിലാണ് റെയ്ഡ് നടക്കുന്നത്. ജമ്മു കാശ്മീര്‍ മിഷന്‍ യൂത്ത് സി ഇ ഒ ഷാഹിദ് ചൗധരിയുടെ വസതിയലാണ് റെയ്ഡ് നടന്നത്.

കത്വ, റജൗറി, ഉദ്ദംപൂര്‍ എന്നിവിടങ്ങളില്‍ ഡെപ്യൂട്ടി കമ്മീഷണറായി ജോലി ചെയ്യുമ്പോള്‍ വ്യാജ പേരുകളില്‍ മറ്റ് സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് തോക്കിന് ലൈസന്‍സ് നല്‍കിയെന്നാണ് കേസ്. എട്ടോളം ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ സി ബി ഐയുടെ അന്വേഷണ പരിധിയിലുണ്ട്.

2012 മുതല്‍ രണ്ട് ലക്ഷത്തിലേറെ തോക്ക് ലൈസന്‍സ് അനധികൃതമായി അനുവദിച്ചതായി കണ്ടെത്തിയിരുന്നു.ഐ എ എസ് ഓഫീസര്‍ രാജീവ് രഞ്ജന്‍ അടക്കം രണ്ട് ഉദോഗസ്ഥരെ കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്തിരുന്നു. 2017ല്‍ രാജസ്ഥാന്‍ ഭീകരവിരുദ്ധ സ്‌ക്വാഡാണ് ഈ തട്ടിപ്പ് ആദ്യമായി പുറത്തുകൊണ്ടുവന്നത്. അന്ന് കുറ്റാരോപിതരെ സംരക്ഷിച്ച് ജമ്മു കശ്മീര്‍ സര്‍ക്കാര്‍, മുന്‍ ഗവര്‍ണര്‍ എം എന്‍ വോറയുടെ നിര്‍ദ്ദേശപ്രകാരം കേസ് സി ബി ഐക്ക് കൈമാറുകയായിരുന്നു.

Latest