Connect with us

First Gear

എംജി വണ്‍; പുതിയ എസ് യു വി ജൂലൈ 30-ന് വിപണിയിലെത്തും

Published

|

Last Updated

ന്യൂഡല്‍ഹി | എംജി വണ്‍ എന്ന പേരില്‍ അറിയപ്പെടുന്ന എസ് യു വി, 2021 ജൂലൈ 30 ന് വിപണിയിലെത്തുമെന്ന് എം ജി മോട്ടോഴ്‌സ് ഔദ്യോഗികമായി അറിയിച്ചു. കാറിന്റെ ടീസര്‍ ചിത്രങ്ങള്‍ കമ്പനി പങ്കുവച്ചിട്ടുണ്ട്. എംജി വണ്‍ എസ്യുവി ഓള്‍-ഇന്‍-വണ്‍ മോഡുലാര്‍ പ്ലാറ്റ്‌ഫോമായ ബ്രാന്‍ഡിന്റെ പുതിയ സിഗ്മ ആര്‍ക്കിടെക്ചറിനെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ചിപ്പ് ടെക്, ആക്റ്റീവ് ഡിജിറ്റല്‍ ഇക്കോ സിസ്റ്റം, അഡ്വാന്‍സ്ഡ് ഇലക്ട്രിക് ആര്‍ക്കിടെക്ചര്‍, ഹാര്‍ഡ്‌കോര്‍ സോഫ്റ്റ് വെയര്‍ ടെക്നോളജി തുടങ്ങിയ സാങ്കേതികവിദ്യ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

കാറിന്റെ മുന്‍വശത്ത് വിശാലമായ ഗ്രില്‍, എല്‍ഇഡി ഇന്‍സേര്‍ട്ടുകളുള്ള ആംഗുലര്‍ ഹെഡ്‌ലാമ്പുകള്‍, ഷാര്‍പ്പ് ബമ്പര്‍ എന്നിവയുമുണ്ട്. എസ് യു വിക്ക് അഞ്ച് സ്‌പോക്ക് അലോയ് വീലുകള്‍, കൂപ്പെ പോലുള്ള സ്റ്റൈലിംഗ് സവിശേഷതകള്‍, സ്ലിം എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ബൂട്ട് ലിഡില്‍ ശക്തമായ ക്രീസുകള്‍, ഉയര്‍ന്ന മൗണ്ട് ചെയ്ത സ്റ്റോപ്പ് ലാമ്പ് എന്നിവയുണ്ട്. ഫോക്സ് എക്‌സ്‌ഹോസ്റ്റ് വെന്റുകളുള്ള ഡ്യുവല്‍-ടോണ്‍ ബമ്പറും എംജി വണ്ണിനെ ആകര്‍ഷകമാക്കുന്നു. പുതിയ എസ് യു വിക്ക് 4,579 എം എം നീളം, 1,866 എം എം വീതി, 1,609 എം എം ഉയരം, 2,670 എം എം വീല്‍ബേസ് എന്നിവയാണുള്ളത്. 1.5 ലിറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിനാണ് ഇതിനുള്ളത്. 178 ബി എച്ച്പി കരുത്തില്‍ പരമാവധി 250-260 എന്‍എം ടോര്‍ക്കും ഉണ്ടായിരിക്കും. ആറ് സ്പീഡ് മാനുവല്‍, ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമുണ്ട്.

Latest