Connect with us

Techno

സാംസങ് ഗാലക്സി എ 22 5 ജി സ്മാര്‍ട്‌ഫോണ്‍ ഇനി ഇന്ത്യന്‍ വിപണിയിലും

Published

|

Last Updated

ന്യൂഡല്‍ഹി | സാംസങ് ഗാലക്സി എ 22 5 ജി സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. റെഡ്മി നോട്ട് 10 ടി 5 ജി, റിയല്‍മി 8 5 ജി തുടങ്ങിയ സ്മാര്‍ട്ട്ഫോണുകളില്‍ ഉപയോഗിച്ചിരിക്കുന്ന മീഡിയടെക് ഡൈമെന്‍സിറ്റി 700 ചിപ്സെറ്റാണ് ഈ ഡിവൈസിലുമുള്ളത്.

ഫോണിന്റെ മുന്‍ഭാഗത്ത് 6.6 ഇഞ്ച് എഫ്എച്ച്ഡി + ഡിസ്പ്ലേയും വി ആകൃതിയിലുള്ള നോച്ചും നല്‍കിയിട്ടുണ്ട്. 5,000 എംഎഎച്ച് ബാറ്ററിയും സ്മാര്‍ട്‌ഫോണിന് കരുത്ത് നല്‍കുന്നു. ട്രിപ്പിള്‍ റിയര്‍ കാമറ സംവിധാനത്തില്‍ 48 എംപി മെയിന്‍ ലെന്‍സ്, 5 എംപി അള്‍ട്രാ വൈഡ് ലെന്‍സ്, 2 എംപി ഡെപ്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നു. സെല്‍ഫികള്‍ക്ക് ഗാലക്സി എ 22 5 ജിയില്‍ 8 എംപി മുന്‍ കാമറയുണ്ട്.

കണക്റ്റിവിറ്റിക്കായി 5 ജി, 4 ജി എല്‍ടിഇ, ഡ്യുവല്‍-ബാന്‍ഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പിന്‍ഭാഗത്ത് ഫിംഗര്‍പ്രിന്റ് സെന്‍സറും, കൂടുതല്‍ സ്റ്റോറേജിന് മൈക്രോ എസ്ഡി കാര്‍ഡ് സപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്.

സാംസങ് ഗാലക്സി എ 22 5 ജിയുടെ ബേസിക് 6 ജിബി റാം, 128 ജിബി സ്റ്റോറേജ് മോഡലിന് 19,999 രൂപയാണ് വില. ഹൈ-എന്‍ഡ് 8 ജിബി റാം + 128 ജിബി റോം സ്റ്റോറേജ് മോഡലിന് 21,999 രൂപ.