Connect with us

Kerala

പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി:മുഴുവന്‍ ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കിയെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | വിവിധ വകുപ്പുകളിലെ മുഴുവന്‍ ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കിയെന്ന് മുഖ്യമന്ത്രി നിയമ സഭയില്‍ പറഞ്ഞു .ഉടന്‍ കാലാവധി തീരുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സബ് മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

റാങ്ക് ലിസ്റ്റുകളുടെ കാലാവധി തീരുന്ന സാഹചര്യത്തിലാണ് ഒഴിവുകള്‍ വേഗത്തില്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി എടുക്കും.ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ കൃത്യത ഉറപ്പു വരുത്താന്‍ പരിശോധനകള്‍ തുടരുന്നതായും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത് ഉറപ്പു വരുത്താന്‍ ചീഫ് സെക്രട്ടറിയുടെ മേല്‍നോട്ടത്തില്‍ ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് ചെക്രട്ടറി,ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് അഡീഷണല്‍ ചീഫ് ചെക്രട്ടറി എന്നിവരുള്‍പ്പെട്ട ,സമിതിക്ക് രൂപം കൊടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

500ലേറെ റാങ്ക് പട്ടികകളുടെ കാലാവധി ആഗസ്റ്റ് നാലിന് അവസാനിക്കുകയാണ്.ഈ സാഹചര്യത്തിലാണ് മുഴുവന്‍ ഒഴിവുകളും നിയമനാധികാരികള്‍ പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പിക്കാന്‍ മുഖ്യമന്ത്രി മന്ത്രിമാര്‍ക്ക് നല്‍കിയത്.

Latest