Connect with us

National

അഞ്ച് തവണ ഫോണ്‍ മാറ്റി; എന്നിട്ടും ഹാക്കിങ് തുടര്‍ന്നു: പ്രശാന്ത് കിഷോര്‍

Published

|

Last Updated

ന്യൂഡല്‍ഹി |  നിരവധി തവണ മൊബൈല്‍ ഫോണ്‍ മാറ്റി ഉപയോഗിച്ചിട്ടും ഹാക്കിങ് തുടര്‍ന്നുവെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ഫോണ്‍ ചോര്‍ന്നവരുടെ പട്ടികയില്‍ പ്രശാന്ത് കിഷോറും ഉള്‍പ്പെട്ടിരുന്നെന്ന റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

താന്‍ നിരീക്ഷിക്കപ്പെടുന്നുവെന്ന് സംശയിച്ചിരുന്നുവെങ്കിലും ഫോണ്‍ ചോര്‍ത്തുകയാണെന്ന് തിരിച്ചറിഞ്ഞില്ല. 2017 മുതല്‍ 2021 വരെ ഇത് തുടര്‍ന്നു. അഞ്ചുവട്ടം ഫോണ്‍ മാറ്റി. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന തെളിവുകള്‍ സൂചിപ്പിക്കുന്നത് ഫോണ്‍ ചോര്‍ത്തല്‍ തുടര്‍ന്നുവെന്നാണ്- പ്രശാന്ത് കിഷോര്‍ പറഞ്ഞു.

പ്രശാന്ത് കിഷോറിന്റെ ഫോണ്‍ ജൂലൈ 14 വരെ നിരീക്ഷിക്കപ്പെട്ടു എന്നാണ് ഫോറന്‍സിക് വിശകലനങ്ങള്‍ ഉദ്ധരിച്ച് “ദി വയര്‍” റിപ്പോര്‍ട്ട് ചെയ്തത്. 2019 ലെ പൊതുതിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ്, 2018 ല്‍ അദ്ദേഹത്തിന്റെ ഫോണില്‍ പെഗാസസ് ആക്രമണം നടത്താന്‍ ശ്രമം നടത്തി പരാജയപ്പെട്ടതായി അദ്ദേഹത്തിന്റെ നിലവിലെ ഫോണിന്റെ ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞതായും “ദി വയര്‍” റിപ്പോര്‍ട്ട് ചെയ്യുന്നു.

---- facebook comment plugin here -----

Latest