National
ഇന്ത്യയിലെ തങ്ങളുടെ ഉത്പന്നങ്ങള്‍ പൂര്‍ണമായും വെജ്: കാഡ്ബറി
ന്യൂഡല്‍ഹി | ഇന്ത്യയില്‍ നിര്‍മിക്കുന്ന കാഡ്ബറി ഉത്പന്നങ്ങള്‍ പൂര്‍ണമായും വെജിറ്റേറിയന്‍ ആണെന്ന്
കമ്പനി. പാക്കുകളിലുള്ള പച്ച ചിഹ്നം ഇത് വ്യക്തമാക്കുന്നതാണെന്നും കമ്പനി അറിയിച്ചു. ബീഫില്‍ നിന്നുള്ള കൊഴുപ്പ് ഉപയോഗിച്ചാണ് കാഡ്ബറി ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നത് എന്ന് അവകാശപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ ഒരു സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചിരുന്നു.
എന്നാല്‍, ആരോപണം കമ്പനി നിഷേധിച്ചു. ഇത്തരം പ്രചാരണങ്ങള്‍ തങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്നും ഷെയര്‍ ചെയ്യും മുമ്പ് വസ്തുതകള്‍ മനസിലാക്കണമെന്നും കമ്പനി ആവശ്യപ്പെട്ടു.







