Connect with us

International

നിര്‍ത്താതെ ഇക്കിള്‍; ബ്രസീല്‍ പ്രസിഡന്റ് ബൊല്‍സൊനാരോക്ക് ശസ്ത്രക്രിയ പരിഗണനയില്‍

Published

|

Last Updated

റിയോ ഡി ജനീറോ | 10 ദിവസമായി നിര്‍ത്താതെ ഇക്കിള്‍ കൊണ്ട് ബുദ്ധിമുട്ടുകയാണ് ബ്രസീല്‍ പ്രസിഡന്റ് ജയര്‍ ബൊല്‍സൊനാരോ. പ്രാഥമിക ചികിത്സ നല്‍കിയിട്ടൊന്നും ഇക്കിളിന് കുറവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അവസ്ഥയ്ക്ക് മാറ്റമില്ലാത്തതിനെ തുടര്‍ന്ന് ശസ്ത്രക്രിയ ചെയ്യേണ്ടി വരുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പ്രസിഡന്റിനെ വിദഗ്ധ ചികിത്സക്കായി സാവോ പോളോയിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ജൂലൈ മൂന്നിന് നടന്ന ഡെന്റല്‍ ഇംപ്ലാന്റേഷന് ശേഷമാണ് ഇക്കിള്‍ പ്രശ്‌നം തുടങ്ങിയതെന്ന് ബൊല്‍സൊനാരോ നേരത്തെ പറഞ്ഞിരുന്നു. ബ്രസീലിയയിലെ സൈനിക ആശുപത്രിയിലായിരുന്നു ആദ്യം ചികിത്സ നല്‍കിയിരുന്നത്. കുടലിലെ തടസം കൊണ്ടാകാം അദ്ദേഹത്തിന് കഴിഞ്ഞ 10 ദിവസമായി 24 മണിക്കൂറും ഇക്കിള്‍ അനുഭവപ്പെടുന്നതെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. 48 മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷം ശസ്ത്രക്രിയ ആവശ്യമാണോ എന്ന കാര്യത്തില്‍ തീരുമാനമാകുമെന്നാണ് റിപ്പോര്‍ട്ട്. 2018ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബൊല്‍സൊനാരോക്ക് വയറ്റില്‍ കുത്തേറ്റിരുന്നു. ഇതുവരെ ആറ് ശസ്ത്രക്രിയക്ക് അദ്ദേഹം വിധേയനായിട്ടുണ്ട്.

---- facebook comment plugin here -----

Latest