Connect with us

First Gear

250 അഡ്വഞ്ചറിന്റെ വില വെട്ടിക്കുറച്ച് കെടിഎം

Published

|

Last Updated

ന്യൂഡല്‍ഹി | അഡ്വഞ്ചര്‍ ബൈക്കുകള്‍ക്ക് വമ്പിച്ച ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് കെ ടി എം കമ്പനി. 250 അഡ്വഞ്ചര്‍ ബൈക്ക് മോഡലിന്റെ വിലയില്‍ 25,000 രൂപയോളം കിഴിവാണ് വരുത്തിയിരിക്കുന്നത്. ഇനി മുതല്‍ ഈ മോഡലിന് 2,30,003 രൂപയാണ് എക്‌സ്‌ഷോറൂം വില. മുമ്പ് 2,54,995 രൂപയായിരുന്നു വില ഉണ്ടായിരുന്നത്. ഈ വിലക്കുറവ് ഒരു പ്രത്യേക ഓഫറാണെന്നും ഇത് പരിമിതമായ സമയത്തേക്ക് മാത്രമാകും ലഭ്യമാകുകയെന്നും (ജൂലൈ 14 മുതല്‍ ആഗസ്റ്റ് 31 വരെ) കമ്പനി അറിയിച്ചു. 250 അഡ്വഞ്ചറിന് 250 ഡ്യൂക്കിനെക്കാള്‍ അധികമാണ് വില. 250 ഡ്യൂക്കിന് സമാനമായ 248.8 സിസി, ലിക്വിഡ്-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് കെടിഎം 250 അഡ്വഞ്ചറിന് കരുത്ത് പകരുന്നത്.

ഈ യൂനിറ്റ് 30 ബിഎച്ച്പിയുടെ പരമാവധി ശക്തിയും 24 എന്‍എം ടോര്‍ക്കും നല്‍കുന്നുണ്ട്. പൂര്‍ണ ഡിജിറ്റല്‍ എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്പ്ലിറ്റ് സീറ്റുകള്‍, ഫ്രണ്ട് ബാഷ് പ്ലേറ്റ്, സ്വിച്ചബിള്‍ ഡ്യുവല്‍-ചാനല്‍ എബിഎസ്, ഡബ്ല്യുപി അപ്പ്‌സൈഡ്-ഡൗണ്‍ ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകള്‍, ഡബ്ല്യുപി റിയര്‍ മോണോഷോക്ക് തുടങ്ങിയവ ബൈക്കിന്റെ സവിശേഷതകളാണ്. കെടിഎം 250 അഡ്വഞ്ചറിന് ഇന്ത്യന്‍ വിപണിയില്‍ എതിരാളികളില്ല. വിലയുടെ അടിസ്ഥാനത്തിലാണെങ്കില്‍ അതിന്റെ ഏറ്റവും അടുത്ത എതിരാളികള്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍, ബിഎംഡബ്ല്യു ജി310 ജി എസ് എന്നിവ ആയിരിക്കും.

---- facebook comment plugin here -----

Latest