Kerala
കേരളത്തില്‍ അഞ്ച് പേര്‍ക്ക് കൂടി സിക്ക സ്ഥിരീകരിച്ചു
തിരുവനന്തപുരം | സംസ്ഥാനത്ത് പുതിയതായി അഞ്ച് പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗബാധ സ്ഥിരീകരിച്ചു. ആലപ്പുഴ എന്‍ഐവിയിലെ പരിശോധനയിലാണ് തിരുവനന്തപുരം സ്വദേശികള്‍ക്ക് രോഗം കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് സിക്ക ബാധിച്ചവരുടെ എണ്ണം 28 ആയി ഉയര്‍ന്നു. തിരുവനന്തപുരം ആനയറ ക്ലസ്റ്ററിന് പുറത്തും രോഗവ്യാപനം കണ്ടെത്തിയിട്ടുണ്ട്.
ആനയറ സ്വദേശികളായ 35 കാരിക്കും 29 കാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കുന്നുകുഴി സ്വദേശിനിയായ 38കാരിക്കും, പട്ടം സ്വദേശിയായ 33കാരനും, കിഴക്കേക്കോട്ട സ്വദേശിനിയായ 44കാരിക്കും രോഗം സ്ഥിരീകരിച്ചു. ഇതില്‍ നാല് പേരുടെ സാമ്പിളുകള്‍ രണ്ട് സ്വകാര്യ ആശുപത്രികളില്‍ നിന്ന് അയച്ചതാണ്. ഒരെണ്ണം സര്‍വയലന്‍സിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ശേഖരിച്ച സാമ്പിളാണ്







