Connect with us

International

45ദിവസം, 8 മണിക്കൂര്‍, 17 മിനിട്ട്; മിസോറി വനിതക്ക് കയാക്കിംഗില്‍ ഗിന്നസ് റെക്കോര്‍ഡ്

Published

|

Last Updated

മിസിസിപ്പി നദിയിലൂടെ കയാക്കിംഗ് നടത്തി ഗിന്നസ് റെക്കോര്‍ഡ് ഭേദിച്ചിരിക്കുകയാണ് ട്രാസി ലിന്‍ മാര്‍ട്ടിന്‍ എന്ന മിസോറി വനിത. കഴിഞ്ഞ മെയ് 17ന് മിനസോട്ടയിലെ ഇറ്റാസ്‌ക തടാകത്തിലാണ് യാത്ര ആരംഭിച്ചത്. 45 ദിവസം, 8 മണിക്കൂര്‍, 17 മിനിട്ടും കൊണ്ടാണ് ലൂയിസിയാനയില്‍ യാത്ര പൂര്‍ത്തിയാക്കാനെടുത്ത സമയം.

കന്‍സാസ് സിറ്റിയിലെ നഴ്‌സാണ് ട്രാസി ലിന്‍ മാര്‍ട്ടിന്‍. അവരെ പിന്തുണയ്ക്കുന്ന ടീം ജസ്റ്റ്അറൗണ്ട് പോയിന്റ് ഫേസ്ബുക്ക് പേജില്‍ യാത്രയെക്കുറിച്ച് വിവരിക്കുന്നുണ്ട്. യാത്രയില്‍ ബീവര്‍ ഡാമുകള്‍, നദിയിലെ കപ്പലുകള്‍ അങ്ങനെ നിരവധി പ്രതിബദ്ധങ്ങള്‍ തരണം ചെയ്യേണ്ടി വന്നെന്ന് ട്രാസി പറഞ്ഞു. രണ്ട് ഓട്ടോ ഇമ്യൂണ്‍ രോഗങ്ങളുള്ള ട്രാസി യാത്രകൊണ്ട് മറ്റുള്ളവരെ പ്രചോദിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. നിങ്ങള്‍ക്ക് സ്വപ്നം കാണാന്‍ കഴിയുമെങ്കില്‍ അത് ചെയ്യാന്‍ കഴിയുമെന്ന സന്ദേശമാണ് യാത്രയിലൂടെ അവര്‍ നല്‍കുന്നത്.

---- facebook comment plugin here -----

Latest