Connect with us

Qatar

ഖത്വറില്‍ സന്ദര്‍ശക വിസാ അപേക്ഷ സ്വീകരിച്ചു തുടങ്ങി

Published

|

Last Updated

ദോഹ | ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കടക്കം ഖത്വര്‍ വിസാ അപേക്ഷ സ്വീകരിച്ചു തുടങ്ങി. ഫാമിലി വിസിറ്റ് വിസ, ടൂറിസ്റ്റ് വിസ, ബിസിനസ്സ് വിസ എന്നിവയും ഓണ്‍ അറൈവല്‍ വിസയും ലഭിക്കും. പുതിയ യാത്രാ നയം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഖത്വര്‍ ആഭ്യന്തരമന്ത്രാലയത്തില്‍ നിന്ന് എയര്‍പോര്‍ട്ട് സുരക്ഷാ വകുപ്പിന് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. നിലവില്‍ വന്നതോടെ മെട്രാഷ് 2 വഴി അപേക്ഷ സമര്‍പ്പിക്കാന്‍ ആവുന്നുണ്ട്. ഇന്നലെ മുതലാണ് തുടക്കമാവുകയെന്ന് അറിയിച്ചിരുന്നുവെങ്കിലും സാങ്കേതിക തടസങ്ങള്‍ കാരണം പലര്‍ക്കും അപേക്ഷിക്കാന്‍ കഴിയാതെ വന്നിരുന്നു.

ഖത്വര്‍ അംഗീകൃത വാക്‌സിനെടുത്തവരായിരിക്കണം അപേക്ഷകര്‍. രണ്ടാം വാക്‌സിന്‍ പൂര്‍ത്തിയാക്കി 14 ദിവസം പിന്നിട്ടിരിക്കണം. പാസ്‌പോര്‍ട്ടിന് 6 മാസത്തെ കാലാവധി ആവശ്യമാണ്. ഓണ്‍ അറൈവല്‍ വിസയിലെത്തുന്നവര്‍ക്ക് ഖത്തറില്‍ തങ്ങുന്ന അത്ര കാലയളവിലുള്ള ഹോട്ടല്‍ ബുക്കിംഗ് വേണം. യാത്രയുടെ 12 മണിക്കൂര്‍ മുതല്‍ പരമാവധി 72 മണിക്കൂര്‍ വരെ മുമ്പെടുത്ത ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം.
www.ehteraz.gov.qa എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ഖത്വര്‍ പൊതുജനാരോഗ്യമന്ത്രാലയത്തില്‍ നിന്ന് ലഭിക്കുന്ന യാത്രാ അനുമതി നേടിയിരിക്കണം. ഇതിന്റെ പ്രിന്റ് ഔട്ട് കയ്യില്‍ കരുതണം. 30 ദിവസത്തേക്ക് അനുവദിക്കുന്ന ഓണ്‍ അറൈവല്‍ വിസ സാഹചര്യമനുസരിച്ച് ഒരു മാസത്തേക്ക് കൂടി നീട്ടാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു. കുടുംബ സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് ഖത്വറില്‍ ഹോട്ടല്‍ ബുക്കിംഗ് ആവശ്യമില്ല.

കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവരികയും ഭൂരിപക്ഷം പേരും വാക്‌സിന്‍ സ്വീകരിക്കുകയും ചെയ്തതോടെയാണ് ഖത്വര്‍ പൊതുജനാരോഗ്യമന്ത്രാലയത്തിന്റെ അനുമതിയോടെ ആഭ്യന്തരമന്ത്രാലയം വിസ അനുവദിക്കാനുള്ള തീരുമാനത്തിലെത്തിയത്. മലയാളികള്‍ അടക്കം ധാരാളം സന്ദര്‍ശകര്‍ അടുത്ത ദിവസങ്ങളില്‍ ഖത്വറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

---- facebook comment plugin here -----

Latest