Connect with us

Kerala

എയ്ഡഡ് കോളജുകളില്‍ സ്വാശ്രയ കോഴ്‌സുകള്‍ അനുവദിക്കില്ലെന്ന് കേരളം സുപ്രീം കോടതിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | എയ്ഡഡ് കോളജുകളില്‍ സ്വാശ്രയ കോഴ്‌സുകള്‍ അനുവദിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. എന്നാല്‍ ബിരുദതലത്തില്‍ സ്വാശ്രയ തൊഴില്‍ അധിഷ്ഠിത കോഴ്‌സുകള്‍ തുടങ്ങാന്‍ എന്‍ഒസി നല്‍കുമെന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ നിലപാട് സുപ്രീംകോടതി അംഗീകരിച്ചു.

ഇനി മുതല്‍ സംസ്ഥാനത്തെ എയ്ഡഡ് കോളജുകളില്‍ സ്വാശ്രയ കോഴ്‌സുകള്‍ നടത്താനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. നിലവില്‍ പഠനം തുടരുന്ന വിദ്യാര്‍ഥികള്‍ക്ക് കോഴ്‌സ് പൂര്‍ത്തിയാക്കാം. പുതിയ കോഴ്‌സുകള്‍ അനുവദിക്കരുതെന്നും സര്‍ക്കാര്‍ പറഞ്ഞു. സ്വാശ്രയ കോഴ്‌സുകള്‍ അനുവദിക്കുന്നതിനെതിരെ അണ്‍എയ്ഡഡ് കോളജ് മാനേജ്‌മെന്റ് അസോസിയേഷന്‍ ആണ് സുപ്രീം കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ മാനേജുമെന്റുകള്‍ നല്‍കിയ ഹരജി സുപ്രീംകോടതി തീര്‍പ്പാക്കി.

Latest