National
വിര്‍ജിന്‍ ഗാലക്റ്റിക് ബഹിരാകാശ വിമാനം ഇന്ന് പറന്നുയരും
ന്യൂഡല്‍ഹി | ശതകോടീശ്വരനായ വിര്‍ജിന്‍ ഗാലക്റ്റിക് സ്ഥാപകന്‍ റിച്ചാര്‍ഡ് ബ്രാന്‍സണും സംഘവും ഇന്ന് ബഹിരാകാശത്തേക്ക് പറക്കും. ഇന്ത്യന്‍ സമയം വൈകുന്നേരം 6:30നാണ് ബഹിരാകാശ വാഹനം
പറന്നുയരുക. ഇന്ത്യന്‍ വംശജയായ സിരിഷ ബന്ദ്ല ഉള്‍പ്പെടുന്ന ആറംഗ സംഘവും അദ്ദേഹത്തോടൊപ്പം വി എസ് എസ് യൂനിറ്റി എന്ന ബഹിരാകാശ വാഹനത്തില്‍ യാത്രചെയ്യും.
ബഹിരാകാശ വാഹനം പറക്കുന്നത് വിര്‍ജിന്‍ ഗാലക്റ്റികിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ തത്സമയം കാണാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ 17 വര്‍ഷമായി ഈ നിമിഷത്തിനുവേണ്ടി കാത്തിരിക്കുകയാണെന്ന് 71 കാരനായ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ പറഞ്ഞു. തിരികെ വരുമ്പോള്‍ ഒരു വലിയ പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.







