Connect with us

Bahrain

ബഹ്റൈൻ ഐ സി എഫ് നിര്‍മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ കൈമാറി

Published

|

Last Updated

മനാമ | ഐ സി എഫ് ബഹ്‌റൈന്‍ കമ്മിറ്റി മലപ്പുറം ജില്ലയിലെ എരുമമുണ്ട വെള്ളിമുറ്റത്ത് നിര്‍മിച്ചു നല്‍കിയ ദാറുല്‍ഖൈറിന്റെ താക്കോല്‍ ദാനം കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വഹിച്ചു.

മര്‍കസ് നോളജ് സിറ്റിയില്‍ നടന്ന പ്രത്യേക ചടങ്ങില്‍ ഐ സി എഫ് നേതാക്കളായ അഷ്‌റഫ് ഇഞ്ചിക്കല്‍, വി പി കെ അബൂബക്കര്‍ ഹാജി, ഉസ്മാന്‍ സഖാഫി, കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ സെക്രട്ടറി ജമാല്‍ കരുളായി, എസ് വൈ എസ് എടക്കര സോണ്‍ പ്രസിഡന്റ് ടി എസ് മുഹമ്മദ് ശരീഫ് സഅദി, ഉബൈദുല്ല സഖാഫി ചുങ്കത്തറ, ഖാസിം ലത്വീഫി കാരപ്പുറം, അബ്ദുല്‍ കരീം സഖാഫി, സക്കീര്‍ വെള്ളിമുറ്റം സംബന്ധിച്ചു.

നിര്‍ധനരായ കുടുംബത്തിന് ഐ സി എഫ് നല്‍കുന്ന 66ാമത്തെ വീടാണ് വെള്ളിമുറ്റത്ത് നിര്‍മിച്ചു നല്‍കിയതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
---- facebook comment plugin here -----

Latest