Connect with us

Kerala

രാഷ്ട്രീയപ്രേരിതവും ആസൂത്രിതവും; ഫോൺവിളി സംഭവത്തിൽ മുകേഷ് എം എൽ എ

Published

|

Last Updated

കൊല്ലം | വിദ്യാർഥിയോടുള്ള ഫോൺസംഭാഷണം വിവാദമായ പശ്ചാത്തലത്തിൽ ഫേസ്ബുക്ക് ലൈവിലെത്തി വിശദീകരണം നൽകി എം മുകേഷ് എം എൽ എ. ഫോണിൽ അത്യാവശ്യ കാര്യത്തിന് വിളിച്ച പത്താം ക്ലാസ് വിദ്യാർഥിയോട് ക്ഷുഭിതനായി സംസാരിച്ചുവെന്ന് സാമൂഹിക മാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. റെക്കോർഡ് ചെയ്ത ഫോൺ സംഭാഷണത്തിനൊപ്പമാണ് പ്രചാരണം.

ആരോ പ്ലാന്‍ ചെയ്ത് വിളിക്കുന്നത് പോലെയാണ് ഫോണ്‍ വന്നതെന്നും പ്രകോപിപ്പിക്കുകയാണ് ലക്ഷ്യമെന്നും മുകേഷ് പറഞ്ഞു. ആദ്യത്തെ തവണ കോള്‍ വന്നപ്പോള്‍ താനൊരു സൂം മീറ്റിങ്ങിലായിരുന്നു. കുറച്ചു കഴിഞ്ഞ് തിരിച്ചുവിളിക്കാമെന്ന് പറഞ്ഞിരുന്നു. പക്ഷെ പിന്നേയും ആറോളം തവണ കോള്‍ വന്നു. ആറാമത്തെ തവണ സൂം മീറ്റിങ് കട്ടായിപ്പോയി. അപ്പോഴാണ് കോള്‍ എടുത്ത് സംസാരിച്ചത്. അവിടുത്തെ എം എല്‍ എയോട് പറയാനാണ് ഞാനാവശ്യപ്പെട്ടത്. പത്താം ക്ലാസ്സില്‍ പഠിക്കുന്ന ഒരു കുട്ടി സ്വന്തം മണ്ഡലത്തിലെ എംഎല്‍എയെ അറിഞ്ഞിരിക്കണമെന്നാണ് പറഞ്ഞത്.

എന്നെ ഓരോ തവണയും കുട്ടികളെ ഉപയോഗിച്ച് ഹരാസ് ചെയ്യുകയാണ്. ഫോണ്‍ കോള്‍ റെക്കോര്‍ഡ് ചെയ്യുന്നു. എന്നെ വിളിച്ചയാള്‍ നിഷ്‌കളങ്കനായ ഒരാളായിരുന്നുവെങ്കില്‍ എന്തിന് ആ കോള്‍ റെക്കോര്‍ഡ് ചെയ്യണം? ആറ് തവണ എന്തിന് വിളിച്ചു? ആറാമത്തെ തവണ സംസാരിച്ചത് മാത്രമാണ് റെക്കോര്‍ഡ് ചെയ്തത്. അതിന് മുന്‍പ് സംസാരിച്ചത് എന്തുകൊണ്ടാണ് പുറത്തുവിടാത്തതെന്നും മുകേഷ് ചോദിച്ചു. മുകേഷിന്റെ വീഡിയോ കാണാം-