Connect with us

Techno

സാംസംഗിന്റെ രണ്ട് ടാബുകള്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തി

Published

|

Last Updated

ന്യൂഡല്‍ഹി | സാംസംഗിന്റെ ഗ്യാലക്‌സി ടാബ് എസ്7 എഫ്ഇ, ഗ്യാലക്‌സി ടാബ് എ4 ലൈറ്റ് എന്നിവ ഇന്ത്യയില്‍ വില്‍പ്പനക്കെത്തി. കഴിഞ്ഞയാഴ്ചയാണ് ഇവ അന്താരാഷ്ട്ര വിപണിയില്‍ അവതരിപ്പിച്ചത്. ഗ്യാലക്‌സി ടാബ് എസ്7 എഫ്ഇയുടെ 4ജിബി+ 64ജിബി മോഡലിന് 46,999 രൂപയും 6ജിബി+ 128ജിബിക്ക് 50,999 രൂപയുമാണ് വില.

മിസ്റ്റിക് ബ്ലാക്ക്, മിസ്റ്റിക് ഗ്രീന്‍, മിസ്റ്റിക് പിങ്ക്, മിസ്റ്റിക് സില്‍വര്‍ നിറങ്ങളില്‍ ലഭ്യമാണ്. ഗ്യാലക്‌സി ടാബ് എ7 ലൈറ്റിന് (3ജിബി+ 32ജിബി) 14,999 രൂപയാണ് വില. ഇതിന്റെ വൈഫൈ മോഡലിന് 11,999 രൂപ മതി. ഗ്രേ, സില്‍വര്‍ നിറങ്ങളില്‍ ലഭിക്കും.

എച്ച് ഡി എഫ് സി ബേങ്കിന്റെ ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങിയാല്‍ 4,000 രൂപ കാഷ്ബാക്കും കീബോര്‍ഡ് കവറിന് 10,000 രൂപ ഓഫറുമുണ്ട്. ഗ്യാലക്‌സി ടാബ് എ7 ലൈറ്റ് ആറ് മാസത്തേക്ക് 2,499 രൂപ പ്രതിമാസ അടവില്‍ ഇ എം ഐ ഫീസ് ഇല്ലാതെ ലഭിക്കും. 5,100 എം എ എച്ച് ബാറ്ററി, 15 വാട്ട് അതിവേഗ ചാര്‍ജിംഗ് എന്നിവയുമുണ്ട്. സാംസംഗ് ഗ്യാലക്‌സി ടാബ് എസ്7 എഫ്ഇയുടെ ബാറ്ററി 10,090 എം എ എച്ചാണ്. 45 വാട്ട് അതിവേഗ ചാര്‍ജിംഗുണ്ട്.

Latest