Connect with us

Kerala

തൃശൂരില്‍ ബൈക്കില്‍ ജീപ്പിടിച്ച് യുവാവ് മരിച്ചു; ഭാര്യക്ക് ഗുരുതര പരുക്ക്

Published

|

Last Updated

തൃശൂര്‍ | ദേശീയപാതയില്‍ ശ്രീനാരായണപുരത്തിന് സമീപം ഇരുപത്തി അഞ്ചാം കല്ലില്‍ ജീപ്പിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറിയാട് മാടവന വലിയ വീട്ടില്‍ ഷമീര്‍ (41) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ
ഷമീറിന്റെ ഭാര്യ ഷാഹിദ (38)യെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. അമിത വേഗതയില്‍ വന്ന ജീപ്പ് ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഷമീറിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

Latest