Connect with us

Covid19

സഊദിയിൽ രണ്ടാം ഘട്ട കൊവിഡ് വാക്സിനേഷൻ ജൂലൈ മുതൽ

Published

|

Last Updated

റിയാദ് | സഊദിയിൽ രണ്ടാം ഘട്ട കൊവിഡ് പ്രതിരോധ വാക്സിൻ വിതരണം ജൂലൈ മുതൽ എല്ലാവർക്കും ലഭ്യമാകുമെന്ന്  ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടാമത്തെ ഡോസ് ലഭിക്കുന്നതിന് നേരിടുന്ന കാലതാമസം ചില വാക്സിനുകളിൽ പ്രതിരോധശേഷി വർധിപ്പിക്കുമെന്നും രണ്ടാമത്തെ ഡോസ് വൈകുന്നതിനെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ലന്നും ആരോഗ്യ മന്ത്രി ഡോ. തൗഫിഖ് അൽ റബിയ പറഞ്ഞു.

സഊദിയിലേക്ക് മടങ്ങി വരുന്ന എല്ലാ വിദേശ യാത്രക്കാരും യാത്ര പുറപ്പെടുന്നതിന് മുമ്പായി കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ച നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതാണ്.

ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ നിന്നുള്ള എല്ലാ പൗരന്മാരും പുതിയ വിസകളിൽ വരുന്നവരും വാക്സിനേഷൻ സ്വീകരിച്ചിട്ടുണ്ടെങ്കിലും രജിസ്ട്രേഷൻ ബാധകമാണെന്നും മന്ത്രാലയം അറിയിച്ചു