Connect with us

Techno

വിവോ വൈ73 ഇന്ത്യന്‍ വിപണിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഒക്ട കോര്‍ മീഡിയടെക് എസ് ഒ സി കരുത്തില്‍ വിവോ വൈ73 ഇന്ത്യന്‍ വിപണിയിലെത്തി. 8ജിബി+128ജിബി മോഡലിന് 20,990 രൂപയാണ് വില. ഡയമണ്ട് ഫ്‌ളേര്‍, റോമന്‍ ബ്ലാക് നിറങ്ങളില്‍ ലഭ്യമാകും.

വിവോ ഇന്ത്യ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ എച്ച് ഡി എഫ് സി ഡെബിറ്റ് കാര്‍ഡിനും ക്രെഡിറ്റ് ഇ എം ഐ ഇടപാടിനും 500 രൂപ കാഷ്ബാക്കുണ്ട്. ബജാജ് ഫിന്‍സെര്‍വ് ആണെങ്കില്‍ ഇ എം ഐ ഫീസില്ല. ഫ്ലിപ്കാര്‍ട്ട് ആക്‌സിസ് ബേങ്ക് ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് വാങ്ങുകയാണെങ്കില്‍ അഞ്ച് ശതമാനം അണ്‍ലിമിറ്റഡ് കാഷ്ബാക്ക് നല്‍കുന്നു.

പിന്‍വശത്തെ മൂന്ന് ക്യാമറകളില്‍ 64 മെഗാപിക്‌സല്‍ ആണ് പ്രൈമറി. രണ്ട് മെഗാപിക്‌സല്‍ വീതം ഡെപ്ത് സെന്‍സര്‍, മാക്രോ ഷൂട്ടര്‍ എന്നിവയുണ്ട്. 16 മെഗാപിക്‌സല്‍ ആണ് സെല്‍ഫി. 4,000 എം എ എച്ച് ബാറ്ററി, 33വാട്ട് അതിവേഗ ചാര്‍ജിംഗ് എന്നിവയുമുണ്ട്.