Connect with us

First Gear

രണ്ട് സൂപ്പര്‍ ബൈക്കുകള്‍ ഇന്ത്യന്‍ വിപണിയിലിറക്കി ഇറ്റാലിയന്‍ കമ്പനി ഡ്യുകാറ്റി

Published

|

Last Updated

ന്യൂഡല്‍ഹി | പനിഗാലെ വി4, ഡയാവില്‍ 1260 എന്നീ സൂപ്പര്‍ബൈക്കുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ച് ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഡ്യുകാറ്റി. കഴിഞ്ഞ വര്‍ഷം രാജ്യത്ത് ഇറക്കിയ പനിഗാലെ വി2നേക്കാള്‍ വലുതാണ് വി4. വി4ന്റെ സ്റ്റാന്‍ഡേര്‍ഡ് മോഡലിന് 23.50 ലക്ഷം രൂപയും ഉയര്‍ന്ന എസ് ട്രിമ്മിന് 28.40 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില.

ബിഎസ്6, 1,103സിസി വി4 ഡെസ്‌മോസിഡിചി സ്റ്റാഡേല്‍ എന്‍ജിനാണുള്ളത്. 6 സ്പീഡ് ഗിയര്‍ ട്രാന്‍സ്മിഷനാണ്. എസ് ട്രിമ്മില്‍ ഇ- കണ്‍ട്രോള്‍ഡ് ഓലിന്‍സ് സസ്‌പെന്‍ഷന്‍ അധികമായുണ്ട്.

രാജ്യത്തെ സ്‌പോര്‍ട്‌സ് ബൈക്ക് പ്രേമികള്‍ കാത്തിരുന്ന ഡ്യുകാറ്റി ഡയാവില്‍ 1260ന് 18.49 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. എസ് മോഡലിന് 21.49 ലക്ഷം രൂപയാകും. ബിഎസ്6 1262 സിസി ടെസ്റ്റാസ്‌ട്രെസ്സ ഡി വി റ്റി എന്‍ജിനാണുള്ളത്.

Latest