Connect with us

First Gear

ടിഗ്വാൻ ആൾ സ്പേസ് 12ന് ഇന്ത്യൻ വിപണിയിൽ

Published

|

Last Updated

ന്യൂഡൽഹി | ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണിന്റെ എസ് യു വി മോഡലായ ടിഗ്വാന്‍ ആള്‍സ്‌പേസിന്റെ മുഖം മിനുക്കിയ പതിപ്പ് ഈ മാസം 12ന് ഇന്ത്യന്‍ വിപണിയിൽ അവതരിപ്പിക്കും. പുതിയ പതിപ്പിന്റെ ഡിസൈന്‍ വെളിപ്പെടുത്തുന്ന ടീസര്‍ ഫോക്‌സ്‌വാഗണ്‍ പുറത്തു വിട്ടു. ഡിസൈനില്‍ വരുത്തിയ നേരിയ മാറ്റങ്ങളും ഫീച്ചറുകളില്‍ നല്‍കിയിട്ടുള്ള പുതുമയുടെയും അകമ്പടിയിലാണ് 2021 ടിഗ്വാന്‍ ഓള്‍സ്‌പേസ് നിരത്തുകളില്‍ എത്തുന്നത്. 2020ലാണ് ഏഴ് സീറ്റര്‍ എസ് യു വിയായി ടിഗ്വാന്‍ ആള്‍ സ്‌പേസ് എന്ന പേരില്‍ ഈ വാഹനം ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. വിദേശത്ത് ഈ വാഹനം പെട്രോള്‍- ഡീസല്‍ എന്‍ജിനുകളില്‍ ഉണ്ടെങ്കിലും ഇന്ത്യയില്‍ 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ മാത്രമാണ് എത്തുക.

Latest