Connect with us

Ongoing News

ഐ പി എൽ: ഹൈദരാബാദിനെ തോൽപ്പിച്ച് കൊൽക്കത്ത

Published

|

Last Updated

ചെന്നൈ | അവസാന നിമിഷം വരെ ആവേശം നിറഞ്ഞ ഐ പി എല്‍ മൂന്നാം മത്സരത്തില്‍ ഹൈദരാബാദ് സൺറൈസേഴ്സിനെതിരെ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന് പത്ത് റൺസ്  ജയം. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന്റെ ഇന്നിംഗ്സ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സിൽ ഒതുങ്ങി.

കൊല്‍ക്കത്തക്ക് നിതിഷ് റാണ- രാഹുല്‍ ത്രിപാഠി കൂട്ടുകെട്ട് മികച്ച മുന്നേറ്റമാണ് നല്‍കിയത്. റാണ 56 ബോളില്‍ 80ഉം ത്രിപാഠി 29 ബോളില്‍ 53ഉം റണ്‍സെടുത്തു. ദിനേഷ് കാര്‍ത്തിക് ഒമ്പത് ബോളില്‍ 22 റണ്‍സെടുത്തു. ശുഭ്മാന്‍ ഗില്‍ 15, ആന്ദ്രെ റസ്സല്‍ അഞ്ച്, ഇയോന്‍ മോര്‍ഗന്‍ രണ്ട്, ശാക്കിബ് അല്‍ ഹസന്‍ മൂന്ന് എന്നിങ്ങനെയാണ് മറ്റുള്ളവര്‍ റണ്‍സെടുത്തത്. ഹൈദരാബാദിനായി മുഹമ്മദ് നബി, റാശിദ് ഖാന്‍ എന്നിവര്‍ രണ്ട് വീതവും ഭുവനേശ്വര്‍ കുമാര്‍, നടരാജന്‍ എന്നിവര്‍ ഒന്നുവീതവും വിക്കറ്റെടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന്റെ തുടക്കം മോശമായിരുന്നു. പത്ത് റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ (മൂന്ന്), വൃദ്ധിമാന്‍ സാഹ (ഏഴ്) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. എന്നാല്‍ ജോണി ബെയര്‍സ്‌റ്റോയും മനീഷ് പാണ്ഡെയും ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. 40 ബോളില്‍ നിന്ന് ബെയര്‍സ്‌റ്റോ 55 റണ്‍സ് നേടി. മനീഷ് പാണ്ഡെ 44 ബോളിൽ 61 റൺസ് നേടി. മുഹമ്മദ് നബി 14, അബ്ദുസ്സമദ് 19, വിജയ് ശങ്കർ 11 എന്നിവരും തിളങ്ങി.

ചെന്നൈക്ക് വേണ്ടി പ്രസീധ് കൃഷ്ണ രണ്ടും ശാക്കിബ് അല്‍ ഹസന്‍, പാറ്റ് കമ്മിന്‍സ്, ആന്ദ്രെ റസ്സല്‍ എന്നിവര്‍ ഓരോന്ന് വീതവും വിക്കറ്റ് വീഴ്ത്തി.

Latest