Covid19
രാജ്യത്ത് മൂന്നാം ഘട്ട വാക്‌സിനേഷന്‍ ഏപ്രില്‍ മുതല്‍; 45 വയസ്സ് മുതലുള്ളവര്‍ക്ക് ലഭിക്കും
ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ്- 19 പ്രതിരോധ വാക്‌സിന്‍ വിതരണത്തിന്റെ മൂന്നാം ഘട്ടം ഏപ്രില്‍ ഒന്ന് മുതല്‍. 45 വയസ്സ് മുതലുള്ളവര്‍ക്കാണ് മൂന്നാം ഘട്ടത്തില്‍ വാക്‌സിന്‍ ലഭിക്കുക.
നിലവില്‍ 65 വയസ്സ് മുതലുള്ളവര്‍ക്കും മറ്റ് രോഗങ്ങളുള്ള 45 വയസ്സ് മുതലുള്ളവര്‍കുമാണ് വാക്‌സിന്‍ നല്‍കുന്നത്. കൊവിഡ് പ്രതിരോധത്തിന് മുന്‍നിരയിലുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കുന്നുണ്ട്.
ആദ്യ ഘട്ടത്തില്‍ മുന്‍നിര പോരാളികള്‍ക്ക് മാത്രമായിരുന്നു വാക്‌സിന്‍.







