Connect with us

National

പ്രീമിയര്‍ സ്ഥാപനങ്ങളിലെ സംവരണ പോസ്റ്റുകളിലെ ഒഴിവ് നികത്തുന്നതിന് ഡയറക്ട് റിക്രൂട്ട്‌മെന്റ് നടത്തണം: എസ് എസ് എഫ്

Published

|

Last Updated

അജ്മീര്‍ | രാജ്യത്ത് പ്രീമിയര്‍ വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ സംവരണ വിഭാഗങ്ങള്‍ക്കായി നിശ്ചയിച്ച പോസ്റ്റുകളിലെ ഒഴിവുകള്‍ നികത്തുന്നതിന് ഡ യറക്ട് റിക്രൂട്ട്‌മെന്റ് നടത്തണമെന്ന് എസ് എസ് എഫ് ദേശീയ കൗണ്‍സില്‍ പ്രമേയം ആവശ്യപ്പെട്ടു.

മേല്‍ അധ്യാപക പോസ്റ്റുകള്‍ യു ജി സി നല്‍കിയ അന്ത്യശാസനവും മറികടന്ന് നികത്താതിരിക്കുകയാണ്. നിലവില്‍ പട്ടിക ജാതി വിഭാഗത്തില്‍ 7782 പോസ്റ്റുകളും 6903 പട്ടിക വര്‍ഗ പോസ്റ്റുകളും 10859 ഒ ബി സി പോസ്റ്റുകളും ഒഴിഞ്ഞ് കിടക്കുകയാണ്. സമാനമായി മുഴുവന്‍ സംസ്ഥാനങ്ങളിലെയും മറ്റു കേന്ദ്ര സ്ഥാപനങ്ങളിലെയും സംവരണ സമുദായങ്ങള്‍ക്കുള്ള ഒഴിവുകള്‍ കൃത്യമായി നികത്തപ്പെടുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനും നിലവിലെ സ്ഥിതി പഠിക്കുന്നതിനും പ്രത്യേകം സമിതിയെ നിയോഗിക്കുകയും വേണമെന്നും എസ് എസ് എഫ് നാഷണല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

രണ്ട് ദിവസമായി അജ്മീറില്‍ നടന്ന കൗണ്‍സില്‍ 2021- 22 വര്‍ഷത്തേക്കുള്ള കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി സുല്‍താനുല്‍ ഉലമ കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാര്‍ ഭാരവാഹി പ്രഖ്യാപനം നടത്തി.

ഭാരവാഹികള്‍ ഡോ മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി കേരള (പ്രസിഡന്റ് ) മുഹമ്മദ് നൗഷാദ് ആലം മിസ്ബാഹി ഒഡിഷ(ജനറല്‍ സെക്രട്ടറി) സുഹൈറുദ്ദീന്‍ നൂറാനി ബംഗാള്‍ (ഫിനാന്‍സ് സെക്രട്ടറി) ഖാസി വസീമുദ്ദീന്‍ മഹാരാഷ്ട്ര, സി പി ഉബൈദുല്ല സഖാഫി (വൈസ് പ്രസിഡന്റ് ),മുഹമ്മദ് ശരീഫ് ബംഗളുരു, ഖമര്‍ സഖാഫി ബീഹാര്‍, എം അബ്ദുല്‍ റഹ് മാന്‍ കേരളം, സിയാഉര്‍ ഹമാന്‍ വെസ്റ്റ് ബംഗാള്‍, ഉബൈദ് നൂറാനി ഗുജറാത്ത്, മുഹമ്മദ് ശരീഫ് നിസാമി, മുഈനുദ്ദീന്‍ ത്രിപുര, യഅ്ക്കൂബ് കര്‍ണാടക. ( സെക്രട്ടറി).

Latest