Connect with us

Bahrain

കൊവിഡ് 19 വാക്‌സിന്‍: ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Published

|

Last Updated

മനാമ | ബഹ്റൈനില്‍ കൊവിഡ് 19 പ്രതിരോധ വാക്സിന്‍ ഉപയോഗിക്കുന്നതിന് ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയതോടെ കുത്തിവെപ്പ് സ്വീകരിക്കുന്നതിനായി രാജ്യത്തെ സ്വദേശികളോടും വിദേശികളോടും ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രാലയം ആവശ്യപ്പെട്ടു. രജിസ്റ്റര്‍ ചെയ്യുന്ന മുഴുവന്‍ ആളുകള്‍ക്കും വാക്‌സിന്‍ സൗജന്യമായാണ് നല്‍കുന്നത്. ഇതിനായി 27 കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കുന്നതിനായി ദേശീയ മെഡിക്കല്‍ ടാസ്‌ക് ഫോഴ്സ് (കൊവിഡ് 19) മേല്‍നോട്ടത്തിലായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്നും മന്ത്രാലയം അറിയിച്ചു.

അമേരിക്കന്‍ മരുന്ന് നിര്‍മാണ കമ്പനിയായ ഫൈസര്‍ വികസിപ്പിച്ച ഫൈസര്‍ ബയോ എന്‍ടെക് വാക്സിന്‍, ചൈനയുടെ സിനോഫാം വാക്സിന്‍ എന്നീ പ്രതിരോധ മരുന്നുകളുടെ ഇറക്കുമതിക്കാണ് ബഹ്റൈന്‍ അനുമതി നല്‍കിയിട്ടുള്ളത്. ഫൈസര്‍ കൊവിഡ് വാക്സിന് അനുമതി നല്‍കുന്ന രണ്ടാമത്തെ രാജ്യമാണ് ബഹ്റൈന്‍.

Latest