Connect with us

Techno

നോക്കിയ ലാപ്‌ടോപ് ഇന്ത്യന്‍ വിപണിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | നോക്കിയ പ്യുവര്‍ബുക്ക് എക്‌സ്14 ലാപ്‌ടോപ് ഇന്ത്യന്‍ വിപണിയിലെത്തി. ഇന്റല്‍ പത്താം ജനറേഷന്‍ പ്രൊസസ്സറും വിന്‍ഡോസ് 10ഉം ആണിതിനുള്ളത്. സ്ലിം സ്‌ക്രീന്‍ ആണെങ്കിലും വലിയ ടച്ച് പാഡാണുള്ളത്.

59,990 രൂപയാണ് ഇന്ത്യയിലെ വില. ഫ്ളിപ്കാര്‍ട്ട് വഴി ഡിസംബര്‍ 18 മുതല്‍ പ്രി ഓര്‍ഡര്‍ ചെയ്യാം. വില്‍പ്പന തീയതി കമ്പനി പുറത്തുവിട്ടിട്ടില്ല.

ഒറ്റച്ചാര്‍ജില്‍ എട്ട് മണിക്കൂര്‍ വരെ തുടര്‍ച്ചയായി പ്രവര്‍ത്തിക്കും. 65 വാട്ട് ചാര്‍ജറാണുള്ളത്. വിന്‍ഡോസ് ഹെല്ലോ സര്‍ട്ടിഫൈഡ് എച്ച്ഡി ഐആര്‍ വെബ്കാമുണ്ടെങ്കില്‍ ഫേസ് അണ്‍ലോക്ക് സംവിധാനം പ്രവര്‍ത്തിക്കും. 1.1 കിലോഗ്രാം മാത്രമാണ് ഭാരം.

Latest