Connect with us

Bahrain

ചൈനയുടെ സിനോഫാം വാക്സിന് കൂടി ബഹ്‌റൈൻ അംഗീകാരം നൽകി

Published

|

Last Updated

മനാമ | കൊവിഡ് പ്രതിരോധ നടപടികൾ ത്വരിതപ്പെടുതുന്നതിന്റെ ഭാഗമായി ഫൈസർ- ബയോഎൻടെക് വാക്സിന് പുറമെ ചൈനയുടെ സിനോഫാർമിന് കൂടി ബഹ്‌റൈൻ അംഗീകാരം നൽകി. ഇതോടെ മിഡിൽ ഈസ്റ്റിൽ ഈ വാക്സിൻ ഉപയോഗിക്കാൻ അംഗീകാരം നൽകിയ ആദ്യത്തെ രാജ്യമായി  ബഹ്‌റൈൻ മാറിയതായി ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

അന്താരാഷ്‌ട്രതലത്തിൽ സിനോഫാർമിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ വിജയവും 42,299 സന്നദ്ധപ്രവർത്തകരിൽ നടത്തിയ മൂന്നാം ഘട്ട പരീക്ഷണ ഫലങ്ങൾ 86 ശതമാനം ഫലപ്രാപ്തി കണ്ടതുമാണ് ഈ തീരുമാനത്തിന് പിന്നിൽ. വിദഗ്‌ധരായ  സ്പെഷ്യലിസ്റ്റുകൾ, ഡോക്ടർമാർ  എന്നിവരുമായി നടത്തിയ കൂടിയാലോചനകൾക്ക് ശേഷമാണ്  ബഹ്‌റൈൻ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻ‌ എച്ച്‌ ആർ ‌എ) അനുമതി നൽകിയത്.

നേരത്തേ രാജ്യത്ത് 7,700 സന്നദ്ധപ്രവർത്തകരിൽ മൂന്നാം ഘട്ട പരീക്ഷണങ്ങൾ നടത്താൻ സിനോഫാർമിനെ അനുവദിച്ചിരുന്നു.