Connect with us

Business

കൊവിഡ് വാക്‌സിന്‍ എത്തിക്കാന്‍ തയ്യാറെടുത്ത് സ്‌പൈസ് ജെറ്റ്

Published

|

Last Updated

മുംബൈ | വിദേശത്ത് നിന്ന് കൊവിഡ്- 19 വാക്‌സിനുകള്‍ രാജ്യത്തേക്ക് എത്തിക്കാന്‍ തയ്യാറെടുത്ത് ബജറ്റ് വിമാന കമ്പനിയായ സ്‌പൈസ് ജെറ്റ്. കമ്പനിയുടെ ചരക്ക് ഗതാഗതത്തിന് മാത്രമായ സ്‌പൈസ് എക്‌സ്പ്രസ്സിലാണ് വാക്‌സിനുകള്‍ എത്തിക്കുക. മൈനസ് 40 ഡിഗ്രി മുതല്‍ 25 ഡിഗ്രി വരെ താപനില നിയന്ത്രിച്ച് കൊണ്ട് വാക്‌സിനുകളും മരുന്നുകളും എത്തിക്കാന്‍ സ്‌പൈസ് എക്‌സ്പ്രസ്സില്‍ സാധിക്കും.

ലോക്ക്ഡൗണ്‍ സമയത്ത് അവശ്യവസ്തുക്കളും മരുന്നുകളും സ്‌പൈസ് എക്‌സ്പ്രസ്സില്‍ എത്തിച്ചിരുന്നു. സ്‌പൈസ് ഫാര്‍മ പ്രോ എന്ന പേരിലുള്ള പ്രത്യേക സര്‍വീസുകളിലൂടെയാണ് വാക്‌സിന്‍ രാജ്യത്തേക്ക് എത്തിക്കുക. വാക്‌സിന്‍ ഫലപ്രാപ്തിക്ക് താപനില ക്രമീകരണം പ്രധാനപ്പെട്ടതാണ്.

സ്‌പൈസ് എക്‌സ്പ്രസ്സിന് കീഴില്‍ ചരക്കുകടത്തിന് മാത്രം 17 വിമാനങ്ങളാണുള്ളത്. ഫ്രീസര്‍ സൗകര്യമുള്ള വെയര്‍ഹൗസുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഫ്രീസര്‍ സംവിധാനത്തില്‍ സൂക്ഷിക്കേണ്ട വാക്‌സിനുകള്‍ക്ക് ഇതും പ്രധാനപ്പെട്ടതാണ്.

Latest