Gulf
ഓൺലൈൻ ക്ലാസ്സെടുക്കുന്നതിനിടെ അധ്യാപകൻ മരിച്ചു
ദമാം | ഓൺലൈനിൽ ക്ലാസ്സെടുക്കുന്നതിനിടെ അധ്യാപകന്റെ അന്ത്യനിമിഷങ്ങൾക്ക് സാക്ഷികളാകേണ്ടി വന്നതിന്റെ ആഘാതത്തിലാണ് ദമാമിലെ അൽ-നോഖ്ബ അൽ-എൽമെയ സ്കൂളിലെ വിദ്യാർഥികൾ. ഈജിപ്ത് സ്വദേശിയായ കമ്പ്യൂട്ടർ സയൻസ് അധ്യാപകൻ മുഹമ്മദ് ഹസ്സനാണ് ക്ലാസ്സ് എടുക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചത്.
കഴിഞ്ഞ അഞ്ച് വർഷമായി ഈ സ്കൂളിലെ അധ്യാപകനായിരുന്നു. അധ്യാപകന്റെ ശാരീരിക അവശതകൾ കണ്ട് വിദ്യാർഥികൾ ബന്ധപ്പെട്ടവരെ ഉടൻ വിവരമറിയിച്ചു.
വീട്ടിലെത്തിയ സഹപ്രവർത്തകർ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
---- facebook comment plugin here -----