Connect with us

Oddnews

കരക്കടിഞ്ഞ ഭീമന്‍ കണവ അത്ഭുതമാകുന്നു

Published

|

Last Updated

കേപ്ടൗണ്‍ | കടലിന്റെ അടിത്തട്ടില്‍ കഴിയുന്ന ഭീമന്‍ കണവ (കൂന്തള്‍) അപൂര്‍വ കാഴ്ചയാണ്. പലപ്പോഴും സാഹസിക കഥകളിലാണ് ഈ ജീവിയെ പ്രതിപാദിക്കാറുള്ളത്. എന്നാല്‍ ഈ ശൈത്യകാലത്ത് ദക്ഷിണാഫ്രിക്കയില്‍ ഭീമന്‍ കണവ കരക്കടിഞ്ഞിരിക്കുകയാണ്.

കേപ്ടൗണിന്റെ വടക്കുപടിഞ്ഞാറന്‍ ബീച്ചിലാണ് കൂറ്റന്‍ കണവ കരക്കടിഞ്ഞത്. ബീച്ചിലെത്തിയവര്‍ ഇതിനെ കാണുമ്പോള്‍ ജീവനുണ്ടായിരുന്നു. മാത്രമല്ല, ഇരയെ ആശയക്കുഴപ്പത്തിലാക്കാന്‍ കറുത്ത മഷി പോലുള്ള ദ്രാവകം തെറിപ്പിക്കുന്നുമുണ്ടായിരുന്നു.

ദിവസങ്ങള്‍ക്ക് മുമ്പ് ഇരതേടി ഈ കണവ നീന്തിയിട്ടുണ്ടാകാം. 14 അടിയോളം വരുന്ന കാലുകള്‍ ഉപയോഗിച്ച് ഇരയെ അകത്താക്കുന്ന സമയത്താകാം കരക്കടിഞ്ഞത്. ഇതിനാലാണ് ശാസ്ത്രജ്ഞനായ വെയ്ന്‍ ഫ്‌ളോറന്‍സിനെ പോലുള്ളവര്‍ വിസ്മയിപ്പിക്കുന്ന കാഴ്ചയായി ഭീമന്‍ കണവ കരക്കടിഞ്ഞതിനെ വിശേഷിപ്പിച്ചത്.

---- facebook comment plugin here -----

Latest