Kerala
ഗതാഗത നിയമലംഘനം; പിഴ കുറച്ച നടപടിയില്‍ നിന്ന് കേരളം പിന്നോട്ടില്ല
തിരുവനന്തപുരം | ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ കുറച്ച നടപടിയില്‍ നിന്ന് കേരളം പിന്നോട്ടില്ല. ഇക്കാര്യം സുപ്രീം കോടതി നിയോഗിച്ച സമിതിയെ അറിയിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്രത്തിന്റെ നിയമഭേദഗതിയില്‍ പരമാവധി പിഴയാണ് നിശ്ചയിച്ചിരിക്കുന്നതെന്നും അതില്‍ മാറ്റം വരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.
പിഴ കുറച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച സമിതി സംസ്ഥാനത്തിനു കത്ത് നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാനും ഏതൊക്കെ നിയമലംഘനങ്ങളുടെ പിഴയാണ് കുറച്ചതെന്ന് വ്യക്തമാക്കാനും സമിതി ആവശ്യപ്പെട്ടിരുന്നു.
---- facebook comment plugin here -----