Connect with us

Educational News

സംസ്ഥാന മെഡിക്കൽ, ആയുർവേദ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

Published

|

Last Updated

എസ് ആയിഷ, എ ലുലു, സനീഷ് അഹമ്മദ്

തി​രു​വ​ന​ന്ത​പു​രം | ഈ വർഷത്തെ മെഡിക്കൽ അനുബന്ധ പ്രവേശനത്തിനുള്ള സംസ്ഥാന റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ദേശീയ നീറ്റ് പട്ടികയിൽ ദേ​​ശീ​​യ ത​​ല​​ത്തി​​ൽ പ​​ന്ത്ര​​ണ്ടാം റാ​​ങ്ക് നേ​​ടി​​യ കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി എസ് ആയിഷക്കാണ്​ ഒ​ന്നാം റാ​ങ്ക്. പാ​ല​ക്കാ​ട് കയറാടി​ നെന്മാറ അടിപ്പെരണ്ട കെ എ കെ മൻസിലിൽ എ ലുലു (നീറ്റ് AIR 22)​ ര​ണ്ടാം റാ​ങ്ക്​ നേ​ടി. കോ​ഴി​ക്കോ​ട്​ വെ​ള്ളി​മാ​ട്​​കു​ന്ന്​ സ്വദേശി സ​നീ​ഷ്​ അ​ഹ​മ്മ​ദി​നാ​ണ് (നീറ്റ് AIR 25)​ മൂ​ന്നാം റാ​ങ്ക്. ഫി​​ലെ​​മോ​​ൻ കു​​ര്യാ​​ക്കോ​​സ് (നീറ്റ് AIR 50)​ നാലാം റാങ്ക് നേടി. ആ​യു​ർ​വേ​ദ കോ​ഴ്​​സ്​ പ്ര​വേ​ശ​ന​ത്തി​നു​ള്ള റാ​ങ്ക്​ പ​ട്ടി​ക​യും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ആകെ  48,541 പേരാണ് റാങ്ക് പട്ടികയിൽ സ്ഥാനംപിടിച്ചത്.

ദേശീയ നീറ്റ് പട്ടികയിൽ ദേ​​ശീ​​യ ത​​ല​​ത്തി​​ൽ പ​​ന്ത്ര​​ണ്ടാം റാ​​ങ്ക് നേ​​ടി​​യ കോഴിക്കോട് സ്വദേശി എ​​സ്. ആ​​യി​​ഷ​​യാ​​ണ് കേ​​ര​​ള​​ത്തി​​ൽ നി​​ന്നു​​ള്ള​​വ​​രി​​ൽ മു​​ന്നി​​ൽ. 710 മാ​​ർ​​ക്കാ​​ണ് ആ​​യി​​ഷ​​യ്ക്ക്. ഇ​​രു​​പ​​ത്തി​​ര​​ണ്ടാം റാ​​ങ്ക് നേ​​ടി​​യ എ ​​ലു​​ലു (706 മാ​​ർ​​ക്ക്), ഇ​​രു​​പ​​ത്ത​​ഞ്ചാം റാ​​ങ്ക് നേ​​ടി​​യ സ​​നീ​​ഷ് അ​​ഹ​​മ്മ​​ദ് (705 മാ​​ർ​​ക്ക്) എ​​ന്നി​​വ​​ർ കേ​​ര​​ള ലി​​സ്റ്റി​​ൽ തൊ​​ട്ടു​​പി​​ന്നി​​ൽ. അ​​മ്പ​​താം റാ​​ങ്ക് കേ​​ര​​ള​​ത്തി​​ൽ നി​​ന്നു​​ള്ള ഫി​​ലെ​​മോ​​ൻ കു​​ര്യാ​​ക്കോ​​സി​​ന്- 705 മാ​​ർ​​ക്ക്.

മെഡിക്കൽ പ്രവേശനത്തിനായി അപേക്ഷിച്ചവരും റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായി നീറ്റ് യു ജി 2020 ഫലം നിശ്ചിത സമയത്തിനകം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് സമർപ്പിച്ചവരുമാണ് പട്ടികയിലുള്ളത്. റാങ്കുകൾ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

വിദ്യാർഥികൾക്ക് “KEAM 2020- Candidate Portal” എന്ന ആപ്ലിക്കേഷൻ നമ്പരും പാസ്‌വേഡും നൽകി ഹോം പേജിൽ പ്രവേശിച്ച് “Result” എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്താൽ റാങ്ക് വിവരങ്ങൾ ലഭ്യമാകും. സംസ്ഥാന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികൾ പ്രൊഫഷനൽ ഡിഗ്രി കോഴ്സുകളിലെ പ്രവേശനത്തിനായുള്ള പ്രോസ്പക്ടസിലെ ക്ലോസ് 6 പ്രകാരമുള്ള യോഗ്യതകൾ പ്രവേശന സമയത്ത് നേടിയിരിക്കണം.

 

 

Latest