Connect with us

National

ഡല്‍ഹിയില്‍ ചൊവ്വാഴ്ച ആറായിരത്തിലധികം കൊവിഡ് കേസുകള്‍, പശ്ചിമ ബംഗാളില്‍ നാലായിരത്തോളം പുതിയ കേസുകള്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ ചൊവ്വാഴ്ച കൊവിഡ് സ്ഥിരീകരിച്ചത് 6725പേര്‍ക്ക്. 3,610 പേര്‍ രോഗമുക്തി നേടി. 48 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,03,096 ആയി ഉയര്‍ന്നു.

പശ്ചിമബംഗാളില്‍ 3,981 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.. 7,013 പേര്‍ മരിച്ചു. 36,443 സജീവകേസുകളാണ് ബംഗാളിലുളളത്.

കര്‍ണാടകയില്‍  2756 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. 7140 പേര്‍ രോഗമുക്തി നേടി ഇന്ന് ആശുപത്രി വിട്ടു. 26 പേര്‍ മരിച്ചു. സംസ്ഥാനത്ത് ഇതുവരെ 8,32,396 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.

ആന്ധ്രയില്‍ ഇന്ന് 2,849 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ഇതുവരെ 8,30,731 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.8,02,325 പേര്‍ രോഗമുക്തി നേടി. 6,734 പേര്‍ മരിച്ചു. 21,672 പേര്‍ മാത്രമാണ് നിലവില്‍ ചികിത്സയിലുളളത്.

Latest