Connect with us

International

ബ്രസീലില്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് തയാറെടുത്തിരുന്നയാള്‍ കൊവിഡ് ബാധിച്ച് മരിച്ചു

Published

|

Last Updated

റിയോ ഡി ഷാനെയ്‌റോ |  ബ്രസീലില്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് തയാറെടുത്തിരുന്നയാള്‍ കൊവിഡ് ബാധിച്ച്് മരിച്ചു. 28 വയസുകാരനാണ് മരിച്ചത്. അതേ സമയം ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

ബ്രസീല്‍ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഓക്‌സ്ഫര്‍ഡ് കോവിഡ് വാക്‌സിന്റെ പരീക്ഷണത്തിനാണ് ഇദ്ദേഹം തയാറെടുത്തിരുന്നത്.

അതേസമയം ഇദ്ദേഹത്തിന് കോവിഡ് വാക്‌സിന്‍ നല്‍കിയിരുന്നോ ഇല്ലയോ എന്ന കാര്യം ബ്രസീല്‍ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല. വ്യക്തിയുടെ സ്വകാര്യതയെ മാനിച്ചും കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന്റെ പ്രാധാന്യം കണക്കിലെടുത്തുമാണ് ഇതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഓക്‌സ്ഫര്‍ഡ് സര്‍വകലാശാല ബ്രിട്ടീഷ്- സ്വീഡിഷ് മള്‍ട്ടി നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അസ്ട്രസെന്‍കയുമായി ചേര്‍ന്നാണ് കോവിഡ് വാക്‌സിന്‍ തയാറാക്കിയിട്ടുള്ളത്.

ഓക്‌സ്ഫര്‍ഡിന്റെ കോവിഡ് വാക്‌സിന്റെ മൂന്നാം ഘട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. ഇന്ത്യ, ബ്രസീല്‍, റഷ്യ, ബ്രിട്ടന്‍ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷണംം നടക്കുന്നത്.

Latest