Connect with us

Covid19

കേരളത്തിലെ കൊവിഡ്; കേന്ദ്ര ആരോഗ്യമന്ത്രിയുടെ വിമര്‍ശം ഗൗരവമുള്ളത്- വി മുരളീധരന്‍

Published

|

Last Updated

തിരുവനന്തപുരം |  കൊവിഡ് പ്രതിരോധത്തില്‍ കേരളം വരുത്തിയ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ നടത്തിയ വിമര്‍ശനം ഏറെ ഗൗരവമുള്ളതാണെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. കൊവിഡിനെ സര്‍ക്കാറിന്റെ പ്രചാര വേലയാക്കാനാണ് ശ്രമിച്ചത്. രോഗം രൂക്ഷമാകുന്നതിന് മുമ്പ് തന്നെ പിടിച്ച് കെട്ടിയതായുള്ള സര്‍ക്കാറിന്റെ അവകാശവാദം രോഗം അവസാനിച്ചു എന്ന പ്രതീതി ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയെന്നും മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശിച്ചു.

കൊവിഡ് പരിശോധനകളിലും നിരീക്ഷണങ്ങളിലും കേരളത്തിന് പാളിച്ചയുണ്ടായിട്ടുണ്ട്. വീടുകളിലെ നിരീക്ഷണം പൂര്‍ണ പരാജയമാണ്. വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റീന്‍ വേണമെന്ന കേന്ദ്രം നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര് തള്ളിക്കളഞ്ഞു, സ്വകാര്യ മേഖലയെ കൊവിഡ് ചികിത്സയിലേക്ക് കൊണ്ടുവരാന്‍ വൈകി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയെ പുഴുവരിച്ചതിന് കാരണം ജീവനക്കാരല്ല സര്‍ക്കാറാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

 

Latest