Connect with us

Kerala

നിയമസഭയിലെ കൈയാങ്കളി: കേസ് 28ലേക്കു മാറ്റി

Published

|

Last Updated

തിരുവനന്തപുരം | യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ധനവകുപ്പ് മന്ത്രിയായിരുന്ന കെ എം മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നിയമസഭയിലുണ്ടായ കൈയാങ്കളിയുമായി ബന്ധപ്പെട്ട കേസ് ഈ മാസം 28 ലേക്ക് മാറ്റി. നിലവിലെ മന്ത്രിമാരടക്കമുള്ള ആറ് പ്രതികള്‍ ഹാജരായാല്‍ അന്ന് തന്നെ കുറ്റപ്പത്രം വായിക്കുമെന്ന് തിരുവനന്തപുരം സി ജെ എം കോടതി അറിയിച്ചു.

ബാര്‍ക്കോഴ കേസില്‍ ആരോപണ വിധേയനായ മാണിയുടെ പ്രസംഗം തടസ്സപ്പെടുത്താനുള്ള ശ്രമത്തിനിടെ 2.20 ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് കേസ്. എല്‍ ഡി എഫിലെ ആറ് നേതാക്കള്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹരജി കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനിടെ കേസിലെ പ്രതികളായ വി ശിവന്‍കുട്ടി, കെ അജിത്, സി കെ സദാശിവന്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തിരുന്നു. 35,000 രൂപ വീതം കോടതിയില്‍ കെട്ടിവെച്ച ശേഷമാണ് കോടതി ജാമ്യമനുവദിച്ചത്. നിലവിലെ മന്ത്രിമായ ഇ പി ജയരാജന്‍, കെ ടി ജലീല്‍ എന്നിവര്‍ ജാമ്യമെടുത്തിട്ടില്ല. കൊവിഡ് ബാധിതനായ കെ ടി ജലീല്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. കൊവിഡ് ഭേദമായ ഇ പി ജയരാജനാകട്ടെ വിശ്രമത്തിലുമാണ്.

Latest