Connect with us

International

കോവിഡ് മരുന്ന് പരീക്ഷണത്തിന് ലോകബാങ്ക് 12 ബില്യണ്‍ ഡോളര്‍ സഹായം അനുവദിച്ചു

Published

|

Last Updated

ജനീവ | ആഗോള തലത്തില്‍ പടര്‍ന്ന് പിടിച്ച കോവിഡ് വൈറസ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും വിതരണത്തിനും ഊന്നല്‍ നല്‍കുന്ന പദ്ധതിയുമായി ലോക ബാങ്ക് രംഗത്ത്. പദ്ധതിയുടെ ഭാഗമായി ലോകബാങ്ക് 12 ബില്യണ്‍ ഡോളറിന്റെ സഹായ ധനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിരവധി രാജ്യങ്ങളില്‍ മരുന്ന് പരീക്ഷണങ്ങള്‍ നടത്തുകയും പരീക്ഷണം വിജയിക്കാതെ വരികയും ചെയ്ത സാഹചര്യത്തിലാണ് ലോക ബാങ്ക് സഹായം നല്‍കുന്നത്.

ലോക ബാങ്ക് സഹായം പ്രഖ്യാപിച്ചതോടെ ത്വരിത ഗതിയില്‍ വാക്‌സിന്‍ ഗവേഷണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും നിലവിലെ ആരോഗ്യ അടിയന്തരാവസ്ഥ പരിഹരിക്കുന്നതിനും സുരക്ഷിതവും ഫലപ്രദവുമായ വാക്‌സിനുകള്‍ ഉത്പാദിപ്പിച്ച് ക്ര്യത്യമായ വിതരണത്തിലൂടെ കോവിഡ് മൂലം പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്ന രാജ്യങ്ങളെ വീണ്ടെടുക്കലിലേക്ക് നയിക്കാന്‍ കഴിയുമെന്നും പ്രസിഡന്റ് ഡേവിഡ് മാല്‍പാസ് പറഞ്ഞു. മരുന്ന് ഗവേഷണവുമായി ബന്ധപ്പെട്ട് നിരവധി രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ സഹായിക്കും.

വാക്‌സിന്‍ പരീക്ഷണങ്ങള്‍ അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചതോടെ മരുന്ന് പരീക്ഷണത്തില്‍ പങ്കെടുത്ത വ്യക്തികള്‍ക്ക് പ്രത്യേക രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് പരീക്ഷണങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഇത് ലോക രാജ്യങ്ങള്‍ക്കിടയില്‍ വലിയ ആശങ്കകള്‍ക്ക് ഇടയാക്കിയിരുന്നു

ചൈനയില്‍ നിന്നും ഭൂഖണ്ഡവ്യത്യാസമില്ലാതെ പടര്‍ന്നു പിടിക്കുന്ന വൈറസ് മഹാമാരി മൂലം ഇതുവരെ 3.84 കോടി പേര്‍ക്കാണ് പിടിപെട്ടത്. ഒരു ലക്ഷത്തി തൊണ്ണൂറ്റിരണ്ടായിരത്തില്‍ അധികം ആളുകള്‍ മരണപ്പെടുകയും ചെയ്തു. കോവിഡ് രോഗം കണ്ടെത്തി പത്ത് മാസങ്ങള്‍ കഴിഞ്ഞിട്ടും ഫലപ്രദമായ പ്രതിരോധ പ്രവര്‍ത്തങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തതാണ് മരണ സംഖ്യ വര്‍ധിക്കാന്‍ കാരണമായത്

ഇന്ത്യയില്‍ കോവിഡ് പ്രതിരോധ വാക്‌സിനുകളുടെ പരീക്ഷണങ്ങള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ മരുന്നുകള്‍ 2021 ആദ്യ പാദത്തോടെ മാത്രമേ ലഭ്യമാകൂവെന്ന കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

Latest